HOME
DETAILS

വിദ്യഭ്യാസക്കച്ചവടം അരങ്ങു തകര്‍ക്കുന്നു..

  
backup
June 28 2016 | 04:06 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%82-%e0%b4%85%e0%b4%b0%e0%b4%99

കേരളത്തിലെ എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷാഫലങ്ങള്‍ വന്നതിനുശേഷം തുടര്‍പഠനത്തിനു പ്രാപ്യമായ വിലനല്‍കാന്‍ സാധിക്കാതെയോ വിദ്യാഭ്യാസക്കച്ചവടക്കാരായ മാനേജ്‌മെന്റിന്റെ നിഷ്‌കരുണമുള്ള പെരുമാറ്റംകൊണ്ടോ പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലായിരിക്കുകയാണ്. പരീക്ഷാഫലത്തില്‍ ഉയര്‍ന്ന ശതമാനത്തിനു വിജയിച്ച കുട്ടികള്‍പോലും വിദ്യഭ്യാസക്കച്ചവടക്കാരുടെ കടുംപിടുത്തത്തിനുമുന്നില്‍ പകച്ചുപോവുകയാണ്. അതുകൊണ്ടുതന്നെ വലിയസംഖ്യകള്‍ വിദ്യാഭ്യാസവായ്പയെടുത്ത് അന്യസംസ്ഥാനങ്ങളിലേയ്ക്കു ചേക്കേറേണ്ട ഗതികേടിലാണു നമ്മുടെ വിദ്യാര്‍ഥികള്‍. ഉന്നതവിദ്യാഭ്യാസംനേടാനുള്ള താല്‍പ്പര്യംമൂലം നാടുംവീടുംവിട്ടു അന്യനാട്ടിലെത്തി കിരാതമായ റാഗിങ്ങിലൂടെ നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നതില്‍ ആര്‍ക്കാണ് ഉത്തരവാദിത്വം. വിദ്യാഭ്യാസം കമ്പോളവല്‍ക്കരിക്കപ്പെടുമ്പോള്‍ സമൂഹം ഉത്തരംകിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ക്കു നടുവില്‍ നില്‍ക്കുകയാണ്.


വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കുന്നതിനപ്പുറം മൂല്യവത്തായ വിദ്യാഭ്യാസംനല്‍കി ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്കുസാധിക്കേണ്ടതുണ്ട്. സമുദായസംഘടനയുടെ മറവിലും രാഷ്ട്രീയസംഘടനാ സ്വാധീനംകൊണ്ടും നേടിയെടുത്ത പല കോളജുകളിലും ഇത്തരം വിലപേശല്‍ നടക്കുന്നുവെന്നതു ഖേദകരമാണ്. ഈ സ്ഥാപന അധികൃതരും ഇത്തരം വിദ്യാഭ്യാസ കച്ചവടങ്ങള്‍ക്ക് ഒളിഞ്ഞോ തെളിഞ്ഞോ കൂട്ടുനില്‍ക്കുന്നതു ധാര്‍മികതയ്ക്കു നിരക്കാത്ത സംഗതിയാണ്.
പകലന്തിയോളം സംഘടനക്കുവേണ്ടി പണിയെടുക്കുകയും രംഗത്തുനില്‍ക്കുകയും ചെയ്യുന്നവരുടെ അപേക്ഷപോലും വലിച്ചെറിഞ്ഞ് നോട്ടുകെട്ടിന്റെ വലിപ്പം നോക്കി സംഘടനാവിരോധികള്‍ക്കുപോലും സീറ്റുനല്‍കുന്ന സ്ഥാപനമേധാവികളെ പിടിച്ചുകെട്ടാന്‍ സാമുദായിക ചേരിക്കു നേതൃത്വം നല്‍കുന്ന ബന്ധപ്പെട്ടവര്‍ ആര്‍ജവം കാണിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മിനിമം ചാര്‍ജ് 30 രൂപ;  വന്ദേ മെട്രോ ഓടിത്തുടങ്ങുന്നു, ഫ്‌ലാഗ്ഓഫ് 16ന്

Kerala
  •  3 months ago
No Image

ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി; അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു

Kerala
  •  3 months ago
No Image

പരിശീലന വിമാനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു;  പൈലറ്റ് മാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡിജിസിഎ

National
  •  3 months ago
No Image

യൂണിഫോമും ഐഡികാർഡും ഉൾപ്പടെ ധരിച്ച് 'വ്യാജ ടി.ടി.ഇ'; യുവതി പിടിയിൽ

Kerala
  •  3 months ago
No Image

പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണം; സഊദി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം വിടപറയും; രാവിലെ 11 മുതൽ ഡൽഹി എ.കെ.ജി ഭവനിൽ പൊതുദർശനം

National
  •  3 months ago
No Image

ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യു.എ.ഇ മുന്നിൽ

uae
  •  3 months ago
No Image

ഇനി സ്പാം കോളുകളുടെ ശല്യമുണ്ടാകില്ല; പൂട്ടിടാനൊരുങ്ങി ടെലികോം കമ്പനികള്‍

National
  •  3 months ago
No Image

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

uae
  •  3 months ago