നെല്‍കൃഷി; വേണ്ടത് കൂട്ടായ പരിശ്രമം: കാര്ഷികോല്പാദന കമ്മിഷണര്‍
കല്‍പ്പറ്റ: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ സമയബന്ധിതമായി തയാറാക്കണമെന്ന് കാര്ഷികോല്പാദന കമ്മിഷണറും ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായ സുബ്രതാ ബിശ്വാസ് പറഞ്ഞു.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് ഹരിതകേരള മിഷന് നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതകര്‍മ്മ സേന ജൈവ മാലിന്യം സംസ്കരിച്ച് ജൈവവളം ഉïാക്കി വിപണനം നടത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം.
സംസ്ഥാനത്ത് നെല്‍കൃഷിയുടെ വിസ്തീര്‍ണം നിലവിലുള്ള രï് ലക്ഷം ഹെക്ടറില്‍ നിന്നും മൂന്ന് ലക്ഷം ഹെക്ടറാക്കി വര്‍ധിപ്പിക്കാനാണ് ഹരിതകേരള മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാല് ബ്ലോക്കുകളിലുമുള്ള കൃഷിയിടങ്ങളില്‍ ജലസേചന സൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ കൃഷി വകുപ്പ് അസി. ഡയരക്ടര്മാര് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് ചേര്‍ത്ത് സ്ഥല പരിശോധന നടത്തി മെയ് 30നകം തയാറാക്കണം. യോഗത്തില്‍ സ്പൈസസ് ബോര്‍ഡ് ചെയര്മാന് ഡോ. രാജശേഖരന്, മുഖ്യമന്ത്രിയുടെ മിഷന് മോണിറ്ററിങ് സെല്‍ അംഗം കെ. സുനില്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈാന്‍, ഡെപ്യൂട്ടി കലക്ടര്‍ ഇ.പി മേഴ്സി, ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."