പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത നേടാനൊരുങ്ങി കിളിമാനൂര്‍ പഞ്ചായത്ത്
കിളിമാനൂര്‍: ആറ്റിങ്ങള്‍ മണ്ഡലത്തില്‍ ഹരിതകേരളപദ്ധതിയുടെ ഭാഗമായി കിളിമാനൂര്‍ പഞ്ചായത്ത് പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക്.
ഹരിതകേരളത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ജൈവകാര്‍ഷിക മണ്ഡലം രൂപീകരണത്തിന്റെ ഭാഗമായിട്ടാണ് കിളിമാനൂര്‍ പഞ്ചായത്തില്‍ സമഗ്രപച്ചക്കറി കൃഷി പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ തരിശ് ഭൂമികളിലും പച്ചക്കറികൃഷി നടത്തുവാനാണ് ലക്ഷ്യമിടുന്നത്.
അടുക്കള പച്ചക്കറിതോട്ടങ്ങളും ഒരുക്കും. പച്ചക്കറി കൃഷിയില്‍ പഞ്ചായത്തിനെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായി 3800 കൂടുംബങ്ങളില്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാള്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ്, കിളിമാനൂര്‍ കൃഷി ഓഫിസില്‍ സിന്ധുഭാസ്‌കര്‍, കണ്ണന്‍ സംസാരിച്ചു. വിവിധ തലങ്ങളിലെ ജനപ്രതിനിധികളു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."