വായന പുതിയ തലങ്ങളിലേക്ക് വഴിമാറുന്നു: എം.ജി രാജമാണിക്യം
കൊച്ചി: വായന പുതിയ തലങ്ങളിലേക്ക് വഴിമാറുകയാണെന്ന് ജില്ല കലക്ടര്‍ എം.ജി രാജമാണിക്യം അഭിപ്രായപ്പെട്ടു. പുസ്തകവായനയില്‍ നിന്ന് ഇവായനയിലാണ് യുവതലമുറ ഇന്ന് കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് വായനയെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം വിജ്ഞാനസമ്പാദനത്തെ പരിപോഷിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വായന വാരാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബല്‍ക് റിലേഷന്‍സ് വകുപ്പും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സാക്ഷരതാമിഷനും നെഹ്‌റുയുവക് കേന്ദ്രവും ചേര്‍ന്നു നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കലക്ടറേറ്റ് സ്പാര്‍ക്ക് പരിശീലന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.വി രതീഷ്, ടോണി തോമസ്, സന്തോഷ് പി അഗസ്റ്റിന്‍, സെലിന്‍ ജോസഫ് പങ്കെടുത്തു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതവും അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി ബിജു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."