സമദൂര സിദ്ധാന്തം ശരിയെന്ന് തെളിഞ്ഞു: ജി. സുകുമാരന്‍ നായര്‍
പുനലൂര്‍: കാലാകാലങ്ങളില്‍ എന്നും എന്‍.എസ്.എസ് സ്വീകരിക്കുന്ന സമീപനങ്ങള്‍ പ്രശനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സംഘടനയുടെ സമദൂര സിദ്ധാന്തം ശരിയെന്ന് തെളിഞ്ഞുവെന്നും എന്‍എസ്.എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
പത്തനാപുരം യൂനിയന്‍ സംഘടിപ്പിച്ച നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല.
ആ സമദൂരം കൊണ്ടാണ് കഴിഞ്ഞ യൂ.ഡി.എഫ് സര്‍ക്കാര്‍ മുന്നാക്ക ക്ഷേമ കോര്‍പ്പറേഷനും മുന്നാക്ക കമ്മിഷനും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡും രൂപീകരിച്ചത്.സമദൂരത്തിന്റെ പിന്തുടര്ച്ചയാണ് ദേവസ്വം റിക്രൂട്ട്മെന്റ സംവരണ നിയമനങ്ങളും. പത്തനാപുരം താലൂക് ആസ്ഥാനത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര പുനലൂര്‍ ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ സമ്മേളനം ആരംഭിച്ചു. താലൂക്ക് യൂനിയന്‍ പ്രസിഡന്റ് ആര്. ബാലകൃഷ്ണപിള്ള അധ്യക്ഷനായി. സിവില്‍ സര്‍വിസ് പരീക്ഷാ ജേതാവ് സുശ്രീയെ ചടങ്ങില്‍ അനുമോദിച്ചു.
അറുപത്തി ഒന്നു വര്‍ഷമായി പത്തനാപുരം താലൂക്ക് യൂനിയനെ നയിച്ച ആര്.ബാലകൃഷ്ണപിള്ളയെ സുകുമാരന്‍ നായര്‍ പൊന്നാട അണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."