ദിനകരന്റെ സ്ഥാനാര്‍ഥിത്വം: വിമതവിഭാഗം കോടതിയില്‍
ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന്റെ നീക്കത്തിനെതിരേ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി. ശശികലയുടെ അനന്തരവനായ ദിനകരന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ അറുമ്പക്കം സ്വദേശി ജോസഫാണ് കഴിഞ്ഞ ദിവസം ഹരജി സമര്‍പ്പിച്ചത്. എ.ഐ.ഡി.എം.കെ പ്രവര്‍ത്തകന്‍ കൂടിയാണ് ജോസഫ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ വിദേശസ്വത്ത് കൈമാറ്റ കേസില്‍ ദിനകരനെതിരേ 25 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് പരാതിക്കാരന്‍ ഹരജി സമര്‍പ്പിച്ചത്. ദിനകരനോട് പിഴ അടക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശവും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ വന്ന ഒഴിവിലേക്ക് അടുത്ത മാസം 12നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദിനകരന്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കുകയായിരുന്നു.
നേരത്തെ, ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും ജോസഫ് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."