
ബാബരി മസ്ജിദ് കേസ്; കോടതി തന്നെ പരിഹാരം കണ്ടെത്തണമെന്ന് മുസ്ലിം സംഘടനകള്‍
ന്യൂഡല്‍ഹി: കോടതിക്കു പുറത്ത് ചര്‍ച്ചയിലൂടെ ബാബരി മസ്ജിദ് തര്‍ക്കവിഷയം പരിഹരിക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശം മുസ്ലിം സംഘടനകള്‍ തള്ളി. കോടതിക്കു പുറത്തുള്ള കൂടിയാലോചനകള്‍ നേരത്തെ നടന്നതാണെന്നും എന്നാല്‍ അവയെല്ലാം പരാജയമായിരുന്നുവെന്നും ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ അഡ്വ. സഫരിയാബ് ജീലാനി പറഞ്ഞു.
വിഷയത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മധ്യസ്ഥനാവുകയോ അല്ലെങ്കില്‍ സുപ്രിംകോടതി ജഡ്ജിമാരുടെ ഒരുസംഘത്തെ നിര്‍ദേശിക്കുകയോ കോടതി സ്വയം വിഷയത്തില്‍ വാദം കേള്‍ക്കുകയോ ചെയ്യുന്നതില്‍ തങ്ങള്‍ക്കു വിശ്വാസമുണ്ട്. കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് സ്വീകാര്യമല്ല.
കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ് നടത്തണമെന്ന തരത്തിലുള്ള ഉത്തരവ് കോടതി പുറപ്പെടുവിക്കുകയാണെങ്കില്‍ ഭാവി നടപടികളെക്കുറിച്ചു ചിന്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ സുന്നി വഖ്ഫ് ബോര്‍ഡിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് കൂടിയാണ് ജീലാനി.
രാജീവ്ഗാന്ധിയും ചന്ദ്രശേഖറും പ്രധാനമന്ത്രിമാരായിരിക്കെ നടന്ന മധ്യസ്ഥ ചര്‍ച്ചകളും ഫലം കണ്ടില്ലെന്ന് അസദുദ്ദീന്‍ ഉവൈസി എം.പി അഭിപ്രായപ്പെട്ടു. ചീഫ്ജസ്റ്റിസില്‍ തങ്ങള്‍ക്കു വിശ്വാസമുണ്ടെന്നും അദ്ദേഹം തന്നെ മുന്‍കൈയെടുക്കുകയാണെങ്കില്‍ ഞങ്ങളും സന്നദ്ധമാണെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി പറഞ്ഞു.
അബുല്‍ ഹസന് അലി നദ്വി അധ്യക്ഷനായിരിക്കെ പലതവണ അയോധ്യയിലെ പുരി ശങ്കരാചാര്യരുമായി നേരിട്ടുചര്ച്ചനടത്തിയിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയകക്ഷികളാണ് അതിനു തുരങ്കംവച്ചതെന്നും ബോര്‍ഡ് അംഗം മൗലാനാ ഖാലിദ് റശീദി പറഞ്ഞു.
എങ്ങനെ ആയാലും രാമക്ഷേത്രം
നിര്‍മിക്കണമെന്ന് ആര്.എസ്.എസ്
ന്യൂഡല്‍ഹി: ചര്‍ച്ചയിലൂടെയോ, നിയമനിര്‍മാണത്തിലൂടെയോ എങ്ങനെ ആയാലും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആര്.എസ്.എസ് പ്രചാര്‍പ്രമുഖ് മന്മോഹന് വൈദ്യ ആവശ്യപ്പെട്ടു.
രാമക്ഷേത്ര വിഷയം എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും ക്ഷേത്ര നിര്‍മാണത്തില്‍ എല്ലാ ഇന്ത്യക്കാരും പങ്കാളികളാകണമെന്നും ആര്.സ്.എസ് നേതാവ് ദത്തത്രേയ ഹൊസബാലെ പറഞ്ഞു.
കോടതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിയായ കേന്ദ്രമന്ത്രി ഉമാഭാരതിയും അഭിപ്രായപ്പെട്ടു.
കോടതി തന്നെ അന്തിമ വിധി
പറയട്ടെ: ഇ.ടി മുഹമ്മദ് ബഷീര്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം പരിഹരിക്കുന്നതിന് സുപ്രിംകോടതി തന്നെ അന്തിമവിധി പറയട്ടെയെന്ന് മുസ്്ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പ്രശ്നത്തില്‍ കോടതിയുടെ അന്തിമ വിധിയെ മാനിക്കുമെന്ന നിലപാടാണ് ലീഗിന്റെത്.
എന്നാല്‍ ഇപ്പോള്‍ വന്നത് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായപ്രകടനമാണ്. സുപ്രിംകോടതി മുന്‍പാകെ നിലവിലുള്ള കേസിലെ മൗലികവശം അവിടത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ്. മൗലികമായ പ്രശ്നങ്ങള്‍ കോടതിയുടെ മുന്പാകെയിരിക്കുന്ന ഘട്ടത്തില്‍ ഒരു മദ്ധ്യസ്ഥതയുടെ പ്രായോഗികതയില്‍ ലീഗിന് സംശയമുണ്ട്.
ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും ഈ പ്രശ്നങ്ങളുടെ പുതിയ വശങ്ങള് ചര്‍ച്ച ചെയ്യാന്‍ ഉടനെ യോഗം ചേരുന്നുണ്ട്. അതിന്റെ നിലപാടുകളോടും ലീഗ് യോജിച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്ഐആര്‍ റിപ്പോര്‍ട്ട്
Kerala
• 9 days ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• 9 days ago
റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു
Football
• 9 days ago
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
Kerala
• 9 days ago
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ
uae
• 9 days ago
അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്
Cricket
• 9 days ago
മെഴ്സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ
auto-mobile
• 9 days ago
മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം
uae
• 9 days ago
ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്
auto-mobile
• 9 days ago
അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ
Football
• 9 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം
National
• 9 days ago
പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്
International
• 9 days ago
രാജസ്ഥാൻ താരത്തിന്റെ ഒന്നൊന്നര ഉയിർത്തെഴുന്നേൽപ്പ്; വീണ്ടും തകർത്തടിച്ച് സഞ്ജുവിന്റെ വിശ്വസ്തൻ
Cricket
• 9 days ago
സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്റോസ്പേസുമായി വ്യോമയാന രംഗത്തേക്ക്
National
• 9 days ago
ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി
Kerala
• 9 days ago
സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു
Kerala
• 9 days ago
ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി
National
• 9 days ago
മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
National
• 9 days ago
ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്റാഈല്‍
International
• 9 days ago
പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം
Kerala
• 9 days ago
പോളിംഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിംഗിന് ബീഹാറിൽ തുടക്കം
National
• 9 days ago