അധാര്‍മിക കൂട്ടുകെട്ടിനെ ജനങ്ങള്‍ തിരിച്ചറിയും- കര്‍ണാടകയില്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ച് അമിത് ഷാ
ബംഗളൂരു: കര്‍ണാടകയിലെ നാണംകെട്ട പിന്‍വാങ്ങലില്‍ മുഖം മിനുക്കാനുള്ള ശ്രമവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം അധാര്‍മികമാണെന്നാണ് ബി.ജെ.പി അധ്യക്ഷന്റെ കണ്ടെത്തല്‍. ഈ സഖ്യം രൂപീകരിച്ചതോടെ ജനവിധി തകര്‍ക്കുകയെന്ന പാപമാണ് കോണ്‍ഗ്രസും ജെ.ഡി.എസും ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ടി.വിക്കു നല്കിയ അഭിമുഖത്തിലാണ് പ്രതികരണം. ഈ സഖ്യം അപവിത്രമാണെന്നും അത് അധികകാലം നീളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇവരെ ഒരു പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം അമിത് ഷാ നിഷേധിച്ചു. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഫലം മറ്റൊന്നാവുമായിരുന്നെന്ന് ചൂണ്ടിക്കാട്ടി. എല്ലാ കളിയും കളിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ചു ദിവസം ലഭിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ തന്നെ അവരുടെ ഇംഗിതം നേരിട്ട് ബോധ്യപ്പെടുത്തുമായിരുന്നു. കാരണം ജനങ്ങള്‍ കോണ്‍ഗ്രസിനെയല്ല ആഗ്രഹിച്ചത്. ജനവിധി ഇവിടെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതി സ്വീകരിച്ചത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത് ഭൂരിപക്ഷമുള്ളതു കൊണ്ടാണെന്നും ജനാധിപത്യത്തിനെതിരായ രീതി പാര്‍ട്ടി ഒരിക്കലും കെൈക്കാണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."