HOME
DETAILS
MAL
കരിമ്പ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി: കെ.കെ.രാമചന്ദ്രന് നായര്‍ എം.എല്‍.എ
backup
June 28 2016 | 04:06 AM
ചെങ്ങന്നൂര്‍ : കേരളത്തിലെ കരിമ്പ് കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കരിമ്പ് കൃഷി വികസനത്തിനും സര്‍ക്കാര്‍ പദ്ധതി രൂപീകരിച്ചുവരുന്നതായി അഡ്വ.കെ.കെ.രാമചന്ദ്രന് നായര്‍ എം.എല്‍.എ പറഞ്ഞു. ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂര്‍, പാണ്ടനാട് തുടങ്ങിയ പ്രദേശങ്ങളിലായി വരുന്ന കരിമ്പ് കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും കൃഷി സംബന്ധമായ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉള്പ്പെടുത്തുന്നിതനുള്ള നടപടികള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു. ചെങ്ങന്നൂരിലെ പ്രശ്നങ്ങള്‍ മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."