എന്‍.എസ്.എസ് അവാര്‍ഡ്: മുഹമ്മദ് ഹഫീസ് മികച്ച പ്രോഗ്രാം ഓഫീസര്‍; കിരണ്‍ സെബാസ്റ്റ്യന്‍ വോളണ്ടിയര്‍
ആലപ്പുഴ: കേരള സംസ്ഥാന ഹയര്‍സെക്കണ്ടറി വകുപ്പ് നാഷ്ണല്‍ സര്‍വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്)
2015-16 കാലയളവിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സ്‌പെഷല്‍ അവാര്‍ഡിന് ലജ്‌നത്തുല്‍ മുഹമ്മദീയ ഹയര്‍സെക്കണ്ടറി സ്്കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഹഫീസ് അര്‍ഹനായി. മികച്ച വോളണ്ടിയര്‍ക്കുള്ള ജില്ലാ തല അവാര്‍ഡ് ഇതേ വിദ്യാലയത്തിലെ കിരണ്‍ സെബാസ്റ്റ്യനാണ.്
2013 മുതല്‍ ലജ്‌നത്തുല്‍ മുഹമ്മദിയ്യയിലെ പ്രോഗ്രാം ഓഫീസറായ മുഹമ്മദ് ഹഫീസ് കാലിക പ്രസക്തിയുള്ള നിരവധി സംരംഭങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. ഹരിതം ഹരിതസ്പര്‍ശം, സഹപാഠിക്കൊരു ഭവനം, ജൈവകൃഷി പ്രോത്സാഹനം, സഹപാഠിക്കൊരു സഹായഹസ്തം, ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം, അന്തേവാസികള്‍ക്ക് സ്വാന്തന സ്പര്‍ശം, സ്‌നേഹത്തിന്റെ ഒരുപിടി ചോറ്, സ്‌നേഹ സമ്മാനം, നിര്‍മ്മല ഭവനം- നിര്‍മ്മല നഗരം, സ്വഛ് ഭാരത് പദ്ധതി, പ്രമേഹത്തിനെതിരെ ബോധവത്ക്കരണം, സാക്ഷരത തുടര്‍വിദ്യാഭ്യാസം, ലഹരി വിരുദ്ധ കാമ്പയിന്‍, സമ്പൂര്‍ണ്ണ പെന്‍ഷന്‍ വത്ക്കരണ വാര്‍ഡ്, റോഡ് സുരക്ഷാ ബോധവത്ക്കരണം, പേപ്പര്‍ ക്യാരി ബാഗ് നിര്‍മ്മാണം, ആരോഗ്യ സര്‍വ്വേ, സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഹഫീസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ആര്യാട് വെങ്കലശ്ശേരിയില്‍ അബ്ദുല്ലക്കുഞ്ഞിന്റെ മകനായ മുഹമ്മദ് ഹഫീസ് കൊമേഴ്‌സ് അധ്യാപകനാണ്. അവലൂക്കുന്ന് മാളിയേക്കല്‍ സെബാസ്റ്റ്യന്റെ മകനാണ് മാസ്റ്റര്‍ കിരണ്‍.
സ്‌കൂള്‍ മാനേജര്‍ എ.എം നസീര്‍, പ്രിന്‍സിപ്പാള്‍ അശ്‌റഫ് കുഞ്ഞാശാന്‍, പി.റ്റി.എ പ്രസിഡന്റ് എ.കെ ഷൂബി, സ്റ്റാഫ് സെക്രട്ടറി ഹസീനാ അമാന്‍ എന്നിവര്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."