തുറവൂര്‍ പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പില്‍ വീഴ്ചയെന്ന്
തുറവൂര്‍: ഗ്രാമപഞ്ചായത്തിന്റെ കരട് പദ്ധതി രേഖ തട്ടിപ്പെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. 2016-17 സാമ്പത്തികവാര്ഷത്തെ കരട് പദ്ധതിി രേഖയ്ക്കെതിരെയാണ് ആരോപണം.
പദ്ധതിക്കായി നീക്കി വച്ചിരിക്കുന്ന തുകയില്‍ 44,60,000 രൂപയുടെ വ്യത്യാസമുള്ളതായാണ് ആരോപണം. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ റോഡ് നിര്‍മാണത്തിനായി 84 ലക്ഷത്തില്പ്പര് രൂപ നീക്കി വച്ചിട്ടുണ്ടെങകിലും റോഡുകളുടെ പേരു പറയാത്തത് ഭരണകക്ഷി അംഗങ്ങളുടെ വാര്‍ഡുകളിലേക്ക് പണം തിരിച്ചുവിടാനാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വിവിധ കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച റോഡുകളുടെ പേരുകള്‍ വികസന സെമിനാറില്‍ അവതരിപ്പിച്ച കരടു പദ്ധതി രേഖയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കിയിരിക്കുകയാണ്. ജനകീയാസൂത്രണ പദ്ധതിയുടെ സുതാര്യത നഷ്ടപ്പെടുത്തി ജനകീയസൂത്രണപദ്ധതി പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് പഞ്ചായത്ത് ഭരണകക്ഷി നടത്തുന്നതെന്ന്ും മഴക്കാലത്ത് നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലും പഞ്ചായത്ത് തികഞ്ഞ പരാജയമാണെന്നും മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിളായ കെ.പി വിജയകുമാര്‍, സി.ഒ ജോര്‍ജ്, ആര് രവീന്ദ്രന് പഞ്ചായത്തംഗങ്ങളായ ആര്. മോഹനന്‍പിള്ള, സോജിമോന്‍ അന്ത്രപ്പേര്‍ എന്നിവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."