HOME
DETAILS

ജല-വന-കാലാവസ്ഥാ ദിനാചരണങ്ങള്‍ പ്രഹസനങ്ങളാകരുത്

  
backup
March 21 2017 | 21:03 PM

%e0%b4%9c%e0%b4%b2-%e0%b4%b5%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%99

ഇന്നു ജലദിനമായി ലോകമൊട്ടാകെ ആചരിക്കുകയാണ്. ഇന്നലെ ലോക വനദിനമായിരുന്നു. നാളെ കാലാവസ്ഥാദിനവുമാണ്. മനുഷ്യനും പ്രകൃതിയുമായും ബന്ധപ്പെട്ട ഈ മൂന്നു ദിനാചരണവും ചടങ്ങുകളാക്കുന്നതിനപ്പുറം ഭരണകൂടങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്നുണ്ടോയെന്നതാണു കാതലായ പ്രശ്‌നം. ജലവൈദ്യുത പദ്ധതികള്‍ പരാജയങ്ങളാണെന്നറിഞ്ഞിട്ടും മിക്ക രാഷ്ട്രങ്ങളും അവ ഉപേക്ഷിക്കുവാന്‍ തുടങ്ങിയിട്ടും മഴ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലം മുന്നില്‍ വന്നുനിന്നിട്ടും ജലവൈദ്യുത പദ്ധതിക്കായി വാചകമടിക്കുന്ന ഭരണകര്‍ത്താക്കളാണ് നാടിന്റെ ശാപം. ജലം ജീവാമൃതമാണെന്നത് മുദ്രാവാക്യങ്ങളില്‍ മാത്രം ഒതുക്കേണ്ടതല്ല. സ്‌കൂള്‍ കുട്ടികളുടെയും ക്ലബ്ബുകളുടെയും ഒരു ദിവസത്തെ പരിപാടികളായും ഒടുങ്ങിപ്പോകാനാകരുത്. ജലസാക്ഷരതയെകുറിച്ചുള്ള അവബോധം സമൂഹത്തില്‍ വേരുപടര്‍ത്തുക എന്നത് അനവരതം തുടരേണ്ട ഒരു പ്രക്രിയയാണ്. എങ്കില്‍ മാത്രമേ കൈകുമ്പിള്‍ ജലമെങ്കിലും കുടിനീരായി കാത്തുവെക്കാനാകൂ.

2004 ജനുവരി 21 ന് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയില്‍ ലോകജലസമ്മേളനം നടന്നിരുന്നു. പ്രബന്ധങ്ങളും പ്രഭാഷണങ്ങളും അന്ന് മുറക്ക് നടക്കുകയുണ്ടായി. ഇത്തരം സമ്മേളനങ്ങളില്‍ വേള്‍ഡ് സോഷ്യല്‍ ഫോറം എന്ന വ്യാജ ജലസംരക്ഷണ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ആഗോളീകരണത്തിനെതിരെ രൂപം കൊണ്ടതെന്ന് പറയപ്പെടുന്ന വേള്‍ഡ് സോഷ്യല്‍ ഫോറം, കോര്‍പ്പറേറ്റ് ഭീമന്മാരും സാമ്രാജ്യശക്തികളും ചേര്‍ന്ന് പടച്ചുണ്ടാക്കിയതാണ്. ആഗോള ഭീമന്മാര്‍ ജലവും ഭൂമിയും ചൂഷണം ചെയ്യുന്നതിനെതിരെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും ജീവന്മരണ പോരാട്ടം നടത്തുന്ന സമരങ്ങളില്‍ നുഴഞ്ഞുകയറിഅത്തരം സമരങ്ങളെ പരാജയപ്പെടുത്തുക എന്ന തന്ത്രമാണ് സോഷ്യല്‍ ഫോറം പോലുള്ള സംഘടനകളിലൂടെ സാമ്രാജ്യ ശക്തികള്‍ ചെയ്യുന്നത്.

പെരുമാട്ടിയില്‍ ജലസംരക്ഷണ സമ്മേളനം നടക്കുന്നതിന്റെ തൊട്ടുമുമ്പ് ഡല്‍ഹിയിലും സമ്മേളനം നടക്കുകയുണ്ടായി. ഈ സമ്മേളനത്തിലേക്ക് കൊക്കകോള കമ്പനി പത്തു പേരെ കര്‍ഷകരുടെയും ആദിവാസികളുടെയും വേഷത്തില്‍ കോഴ കൊടുത്ത് പങ്കെടുപ്പിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് മറക്കാറായിട്ടില്ല. പെരുമാട്ടിയിലും ഇതിന്റെ ആവര്‍ത്തനമുണ്ടായി. ജലചൂഷണത്തിനെതിരെ തദ്ദേശീയര്‍ നല്‍കിയ പരാതിയില്‍ സെക്രട്ടറിയേറ്റില്‍ നിയമസഭ സമിതി നടത്തിയതെളിവെടുപ്പിലും പരാതി നല്‍കാനായി എത്തിയവരില്‍ പലരും കോളക്കമ്പനി നിയോഗിച്ചവരായിരുന്നുവെന്ന സത്യവും പിന്നീട് വെളിപ്പെട്ടു. ഇന്ത്യയില്‍ പ്രധാനമായും ജലചൂഷണം ചെയ്യുന്നത് രണ്ട് ഭീമന്‍ ആഗോള കമ്പനികളാണ്. കൊക്കകോളയും സ്വാഷ് കമ്പനിയും. ഇവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാറോ മാറിമാറി വരുന്ന സംസ്ഥാന സര്‍ക്കാറുകളോ യാതൊരു നിയമനടപടികളും എടുക്കുന്നില്ല എന്നതാണ് വാസ്തവം. ഇത്തരം കമ്പനികള്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാത്ത സര്‍ക്കാറുകള്‍ നടത്തുന്ന ജലസംരക്ഷണ ദിനാചരണങ്ങളില്‍ എന്തു ആത്മാര്‍ത്ഥതയാണുള്ളത്. വനം നഷ്ടപ്പെടുന്നത് വലിയ കാര്യമല്ലെന്ന് പറയുന്ന മന്ത്രിമാരാണ് നമുക്കുള്ളത്. ഭൂഗര്‍ഭജലം വരെ പാലക്കാട്ട ് ഊറ്റിക്കൊണ്ടിരിക്കുകയാണ് കോളകമ്പനി. ഇത്തരം ചൂഷകര്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് ഭാരമാകുമ്പോള്‍ ജലവും മണ്ണും വനവും മരങ്ങളും രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. ഭാരതപ്പുഴ എന്നത് ഒരു ഐതീഹ്യമായിരുന്നുവോ എന്ന് ചോദിക്കുന്ന ഒരു തലമുറ വരാനിരിക്കുമ്പോള്‍, പാടങ്ങളും കാവുകളും കുളങ്ങളും മണ്ണിട്ടു നികത്താന്‍ കൈക്കൂലി വാങ്ങി അനുമതി നല്‍കുന്ന തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും സമൂഹത്തിന്റെ ശാപമായി നിലനില്‍ക്കുമ്പോള്‍ ദിനാചരണങ്ങളൊക്കെയും പ്രഹസനങ്ങളായി തുടരും.

മൂന്നാംലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് ശുദ്ധജലത്തിന് വേണ്ടിയുള്ളതായിരിക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ചിരിച്ചുതള്ളി. ഇപ്പോഴത് യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുന്നു. വനങ്ങളില്‍ ഉണ്ടാകുന്ന കാട്ടുതീ മൂലം അടിക്കാടുകളും മരങ്ങളും കത്തിനശിക്കുകയും ജലസ്രോതസ്സുകള്‍ വറ്റിപ്പോവുകയും ചെയ്യുന്ന ദാഹജലത്തിനായി മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് സാധാരണമായിരിക്കുന്നു. മണ്ണും ജലവും പ്രകൃതിയും മനുഷ്യന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന ബോധം ഭരണകര്‍ത്താക്കള്‍ക്കും എല്ലാറ്റിനും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കും ഉണ്ടാകാത്തിടത്തോളം ദിനാചരണങ്ങള്‍ക്കൊണ്ടെന്തു ഫലം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  21 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  39 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  an hour ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago