പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഇനി മലയാളത്തില്‍
ഈരാററുപേട്ട : പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ മലയാളത്തിലും നല്‍കണമെന്ന ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതിയുടെ നിര്‍ദേശം നടപ്പാക്കാന്‍ പൊലീസും ആരോഗ്യ വകുപ്പും നടപടി തുടങ്ങി.
ഇതിന്റെ ഭാഗമായി നിലവിലുള്ള പിഎംആര്‍ (പോസ്റ്റ്മോര്‍ട്ടം റീഡിസ്ട്രിബ്യൂഷന്‍) ഫോറം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കുന്നതു സംബന്ധിച്ച് എല്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെയും അഭിപ്രായം ആരോഗ്യ വകുപ്പ് ആരായും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇക്കാര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കു രേഖാമൂലം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ഭാഷയുടെ കാര്യത്തില്‍ നിയമസഭാ സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മലയാളത്തില്‍ വേണമെന്ന ശുപാര്‍ശയുണ്ടായിരുന്നു.
ഇതു സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി ആരോഗ്യ ഡയറക്ടര്‍ക്കു കത്തു നല്കി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മെഡിക്കല്‍, ഫൊറന്‍സിക് പദങ്ങള്‍ക്കു പകരം മലയാള പദങ്ങളില്ലെങ്കില്‍ അവ അതേ രീതിയില്‍തന്നെ റിപ്പോര്‍ട്ടില്‍ ചേര്‍ക്കണമെന്നും ഭരണഭാഷ മലയാളമാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണമെന്നും നിയമസഭാ സമിതി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."