ജനറല്‍ ആശുപത്രിയില്‍ കാന്റീന്‍ ഇല്ലാത്തതുമൂലം രോഗികള്‍ വലയുന്നു
മൂവാറ്റുപുഴ: എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയിലെ ഏറ്റവും വലിയ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയായ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കാന്റീന്‍ ഇല്ലാത്തതുമൂലം രോഗികള്‍ വലയുന്നു. നിര്‍ധനരും അവശരും ആലംബഹീനരുമായ അനേകം രോഗികള്‍ നിത്യേന എത്തുകയും നൂറുകക്കിന് രോഗികള്‍ അഡ്മിറ്റാകുകയും ചെയ്യുന്ന ഈ ആശുപത്രിയില്‍ കാന്റീന്‍ ഇല്ലാത്തത് രോഗികളെ വലയ്ക്കുകയാണ്.
പനിയും മറ്റു മാരകമായ രോഗങ്ങള്‍ മൂലം ഒറ്റയ്ക്ക് അഡ്മിറ്റാകുന്ന രോഗികളാണ് ഏറ്റവും കൂടുതല്‍ വലയുന്നത്. ചായയോ മറ്റ് ആഹാരപദാര്‍ത്ഥങ്ങളോ മേടിക്കണമെങ്കില്‍ തിരക്കേറിയ എം.സി റോഡ് മറികടന്നുവേണം ചായക്കടയില്‍ എത്തിച്ചേരുവാന്‍. ഇതുപോലെ തന്നെ അവശരായി കിടക്കുന്ന രോഗികള്‍ക്ക് സമീപത്തുള്ള രോഗികളുടെ ആശ്രിതരാണ് പലപ്പോഴും ചായയും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും മേടിച്ച് നല്‍കുന്നത്. കുടുംബശ്രീ അടക്കമുള്ള സംഘടനകള്‍ കാന്റീന്‍ നടത്താന്‍ മുന്നോട്ടുവന്നെങ്കിലും നേരത്തെ നടത്തിയിരുന്ന കാന്റീന്റെ അപാകത പറഞ്ഞ് അധികൃതര്‍ മുഖം തിരിക്കുകയാണ്.
ഗവ. ജനറല്‍ ആശുപത്രിയില്‍ അടിയന്തിരമായി കാന്റീന്‍ സ്ഥാപിക്കണമെന്ന് മൂവാറ്റുപുഴ പൗരസമിതിയുടെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."