മാള-വലിയപറമ്പ് റോഡ് നിര്‍മാണം പൊതുമരാമത്ത് വകുപ്പിന് വാക്ക് പാലിക്കാനായില്ല
മാള: മാള വലിയപറമ്പ് ആലുവ റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് പറഞ്ഞ ദിവസം പണി തുടങ്ങാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞില്ല. ആദ്യം പറഞ്ഞത് മാര്‍ച്ച് മാസാദ്യത്തില്‍ പണിയാരംഭിക്കുമെന്നാണ്.
പിന്നീടത് മാര്‍ച്ച് മാസം പകുതിയോടെയെന്നായി. എന്നാല്‍ മാര്‍ച്ച് മാസം 20 കഴിഞ്ഞിട്ടും പണി തുടങ്ങാനുള്ള യാതൊരു നീക്കവുമുണ്ടായിട്ടില്ല. മാള പൊലിസ് സ്റ്റേഷന്‍ പരിസരം മുതല്‍ ഹോളിഗ്രേസ് ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ രൂപരേഖ തയാറാക്കി കൊടുങ്ങല്ലൂര്‍ ഡിവിഷന്‍ ഓഫിസില്‍ നല്‍കിയിരിക്കയാണെന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ ജോയ് പറഞ്ഞു.
ഇനിയിത് ആലുവയിലെ റീജിയണല്‍ ഓഫീസില്‍ എത്തി അനുമതി ലഭിക്കണം. അനുമതി ലഭിച്ച് ഈമാസം അവസാനത്തോടെ റോഡിന്റെ പണിയാരംഭിക്കാനാകുമെന്നും അദേഹം പറഞ്ഞു. കോട്ടമുറിക്കും സബ്ബ് സ്റ്റേഷന്‍ സ്റ്റോപ്പിനുമിടയില്‍ വരുന്ന താഴ്ന്ന ഭാഗം ഒന്നരയടി ഉയര്‍ത്തുന്ന പണിയാണ് ആദ്യം ചെയ്യുക. മേഖലയിലെ പ്രധാന റോഡുകളിലൊന്നായ മാള വലിയപറമ്പ് റോഡ് പാടെ തകര്‍ന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായി. മൂന്നു കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധത്തില്‍ തകര്‍ന്നിട്ട് അറ്റകുറ്റ പണികള്‍ പോലും കാര്യക്ഷമമായി നടത്തിയിട്ടില്ല. ഇതിനിടെ ജലനിധിക്കായി ഒന്നര വര്‍ഷം മുന്‍പ് റോഡ് പൊളിച്ചതോടെ ഇതിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമായി.
അതോടൊപ്പം അപകടകരമായതുമായ യാത്രയാണിതിലൂടെ നടക്കുന്നത്. ഒന്നോ രണ്ടോ വട്ടം ഫുള്‍ടാറിങ് നടത്താനാകുന്നയത്രയും സംഖ്യ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അറ്റകുറ്റ പണിയിലൂടെ കരാറുകാരുടെ കൈകളിലേക്കെത്തിയിട്ടുണ്ട്. ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റിങിനായി മൂന്ന് വര്‍ഷം മുന്‍പ് 115 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും പണി നടത്താനിതുവരെയായിട്ടില്ല. ഇതിനകം പൊതുമരാമത്ത് വകുപ്പ് നാലുവട്ടം ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരുംതന്നെ ടെന്റെറടുക്കാന്‍ തയ്യാറായിരുന്നില്ല.
തുകയുടെ അപര്യാപ്തതയാണിതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. അഞ്ചാമത് തവണയാണ് ടെന്‍ഡറായത്. ടെന്ററായി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടികള്‍ പൂര്‍ത്തീകരിച്ച് പണി നടത്താനായില്ല. റോഡിന്റെ തകര്‍ച്ചയും വീതി കുറവുമുണ്ടാക്കുന്ന ദുരന്തം സഹിച്ചാണ് നിത്യേന നൂറ്കണക്കിന് വാഹനങ്ങള്‍ റോഡിലൂടെ സഞ്ചരിക്കുന്നത്. മേഖലയിലെ തന്നെ ഏറ്റവും മോശമായ റോഡാണിതെന്നാണ് ജനങ്ങളില്‍ നിന്നുമുള്ള അഭിപ്രായം.
മാള ആലുവ സെക്റ്ററിലെ അഞ്ച് റുട്ടുകളിലൂടെയുള്ള ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റോഡാണിത്. എരവത്തൂര്‍, മേലഡൂര്‍, വെണ്ണൂര്‍, പൂപ്പത്തി, കൊരട്ടി എന്നീ റൂട്ടുകളിലുള്ള നൂറില്‍പ്പരം ബസ്സുകളാണിതിലൂടെ നിത്യേന സര്‍വ്വീസ് നടത്തുന്നത്. മറ്റു നൂറ്കണക്കിന് വാഹനങ്ങളും ഏറെ ദുരിതം സഹിച്ചാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ജലനിധിക്കായി പൊളിച്ച ഭാഗങ്ങളില്‍ ടാറിങ് പണികള്‍ നടത്തിയിട്ടും പാടെ തകര്‍ന്ന് വന്‍ കുഴികളായിടത്ത് കുഴികള്‍ അടക്കാന്‍ പോലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."