യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രതി സുജിത് റിമാന്‍ഡില്‍
മണ്ണഞ്ചേരി : ബന്ധുവിന്റെ വീട്ടുമുറ്റത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി സുജിത് റിമാന്‍ഡില്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 ന് മണ്ണഞ്ചേരി എ.എന്‍.കോളനിയിലാണ് ദുരൂഹത നിറഞ്ഞ കൊലപാതകം നടന്നത്. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 3 -ാം വാര്‍ഡില്‍ ഗോപാലംപറമ്പില് എം.സുജിത്താണ് വെട്ടേറ്റ് മരിച്ചത്.
ബന്ധുക്കളും കെട്ടിടനിര്‍മാണ തൊഴിലാളികളുമാണ് മരിച്ച യുവാവും കേസിലെ പ്രതിയും. പുലര്‍ച്ചെ 1.30 നു നടന്ന കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ആരുംതന്നെ ഇല്ല. കൊലപാതകം നടന്ന വീട്ടിലെ ഗൃഹനാഥനാണ് പ്രതി. ഇയാള്‍ തന്നെയാണ് സംഭവം പൊലിസിനെ അറിയിച്ചതും.
ഇയാളുടെ വീട്ടുമുറ്റത്തുനിന്നും കത്തി ലഭിച്ചിരുന്നു.ഇത് ആരുടേതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട സുജിത് കരുതിയ കത്തിയാകാം എന്ന നിഗമനത്തിലാണ് പൊലിസിപ്പോള്‍.
കുറ്റം സമ്മതിച്ച പ്രതി കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം പൊലീസിന് കാട്ടികൊടുത്തു.സമിപത്തെ കുറ്റിക്കാട്ടിലാണ് വെട്ടുകത്തി ഒളിപ്പിച്ചിരുന്നത്. തന്റെ വീട്ടുമുറ്റത്ത് കണ്ട അജ്ഞാതനെ നേരിടുകയായിരുന്നു എന്നാണ് പ്രതി സുജിത് പൊലിസിനോട് പറഞ്ഞത്.പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
സംഭവത്തിന് ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ശാസ്ത്രീയമായ തെളിവുകളും മരിച്ചയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികള്‍ നിര്‍ണായകമാകും.
പ്രതിയുടെ ഭാര്യയെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ പൂര്‍ണ ഗര്‍ഭിണിയാണെന്നതും പൊലിസിനെ കുഴക്കുന്നുണ്ട്.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."