മദ്യവില്‍പനശാല കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണം
അഞ്ചല്‍: ഇടമുളയ്ക്കല്‍ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ബിവറേജസ് മദ്യവില്‍പനശാല ചെമ്പകരാമനല്ലൂര്‍ പ്രദേശത്തേക്ക് കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം അനിലാഷാജി ആവശ്യപ്പെട്ടു.
ബിവറേജ് മദ്യവില്‍പനശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപത്തായി അഞ്ചല്‍ ഓര്‍ത്തഡോക്‌സ് തീര്‍ഥാടനദേവാലയം, ശ്രീനാരായണ ഗുരുമന്ദിരം, കപ്പുച്ചിന്‍ ആശ്രമദേവാലയം, സെന്റ് തെരേസാസ് എല്‍പി സ്‌കൂള്‍, രണ്ട് കന്യാസ്ത്രീമഠങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുമുടി എഴുന്നള്ളത്തിന്റെ സംഗമസ്ഥലമായ കളരിദേവീക്ഷേത്രവും മുടി എഴുന്നള്ളത്തിന്റെ പ്രധാന സംഗമറോഡും ഇവിടെയാണുള്ളത്.
നാട്ടിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ബിവറേജസ് ഔട്ട്‌ലറ്റ് ചെമ്പകരാമനല്ലൂരില്‍ കൊണ്ടുവരാനുള്ളശ്രമം ഉപേക്ഷിച്ചില്ലെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും നാടിന് സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളെയും അണിനിരത്തി അതിശക്തമായ സമരം നടത്തുമെന്നും ജനകീയ സമരസമിതി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."