ബോധവല്‍ക്കരണ ക്ലാസും സ്കോളര്‍ഷിപ്പ് വിതരണവും
പുനലൂര്‍: നഗരസഭയുടെയും പുനലൂര്‍ അര്‍ബര്‍ ഐസിഡിഎസ് പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സാന്ത്വനസ്പര്‍ശം ബോധവല്‍ക്കരണ ക്ലാസും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണവും നടത്തി.
എട്ട് ലക്ഷത്തോളം രൂപയാണ് സ്കോളര്‍ഷിപ്പായി നല്‍കുന്നത്. ബോധവല്‍ക്കരണ ക്ലാസിന്റെയും സ്കോളര്‍ഷിപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം പുനലൂര്‍ അടുക്കള മൂല ടികെ ഉമ്മന്‍ മെമ്മോറിയല്‍ ഹാളില്‍ പുനലൂര്‍ രൂപതാ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് എംഎ ഗാജഗോപാല് അധ്യക്ഷനായി. ഐസിഡിഎസ് എല്‍ മേരി, കെ പ്രഭ, സുഭാഷ് ജി നാഥ്, അംജത്ബിനു, എല്‍ ലളിതമ്മ, കൗണ്‍സിലര്‍മാരായ സുരേന്ദ്രനാഥ തിലകന്, സുശീല രാധാകൃഷ്ണന്, കനകമ്മ, യമുന, താജുന്നിസ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഒ ആര് പ്രീത സംസാരിച്ചു.
വിവിധ വിഷയങ്ങളില്‍ ഡോ. ഗായത്രി ആര് പിള്ള, അഡ്വ എസ് ജയിന്, എന്‍സി സോളമന്, അന്ന എബ്രഹാം, പി ശാന്തകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."