കായല്‍യാത്രയില്‍ സുരക്ഷയില്ല; സഞ്ചാരികള്‍ ഭീതിയില്‍
വേമ്പനാട്ട് കായലില്‍ യാത്ര നടത്തുന്ന ചെറുവള്ളങ്ങളിലൊന്നും തന്നെ സുരക്ഷാസംവിധാനങ്ങളില്ലെന്ന് സഞ്ചാരികള്‍
തുറവൂര്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലകളില്‍ കായല്‍ യാത്രയുടെ സുഖം തേടിയെത്തുന്നത് നൂറുകണക്കിന് സന്ദര്‍ശകര്‍. സ്വദേശിയരും വിദേശിയരും ഉള്‍പ്പെടെയുള്ള ഇവരെ കാത്ത് അരൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം ഹോംസ്റ്റേകളും പ്രവര്‍ത്തിക്കുന്നു.
വേമ്പനാട്ട് കായലില്‍ യാത്ര നടത്തുന്ന ചെറുവള്ളങ്ങളിലൊന്നും തന്നെ സുരക്ഷാസംവിധാനങ്ങളില്ലെന്ന് സഞ്ചാരികള്‍ പറയുന്നു. അരൂര്‍ ,എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നീ പഞ്ചായത്തുകളുടെ പരിധിയില്‍ ധാരാളം ഹോംസ്റ്റേകളുണ്ട്.
തങ്ങള്‍ക്കൊപ്പം വീടുകളില്‍ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ അവസരം നല്‍കുന്നതു കൂടാതെ കായലോരത്ത് കെട്ടിടങ്ങള്‍ പുതുതായി പണികഴിപ്പിച്ച് ഹോംസ്റ്റേ നടത്തുന്നവരുമുണ്ട്.
ഇവര്‍ക്കെല്ലാം ചെറിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതു കൂടാതെ തുഴഞ്ഞു നീങ്ങുന്നതും തള്ളി നീക്കുന്നതുമായ വള്ളങ്ങളുമുണ്ട്.
ചിലവള്ളങ്ങളില്‍ പേരിനു മാത്രം സുരക്ഷാ സംവിധാനങ്ങളുമുണ്ട്. കാറ്റും കോളും നിറഞ്ഞ കായലിലൂടെ ഭീതിയുടെ നിഴലിലാണ് വള്ളങ്ങള്‍ കടന്നു പോകുന്നത്.ഈക്കാര്യം പൊലിസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
സുരക്ഷയില്ലാതെ വിനോദസഞ്ചാരികളുമായി കായല്‍യാത്ര നടത്തുന്ന ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലെ ഹോം സ്റ്റേകള്‍ക്കെതിരെ നടപടികളെടുക്കാന്‍ കഴിയില്ലെന്ന് ആലപ്പുഴ ടൂറിസം പോലിസ് എസ്.ഐ.ജോണ്‍ അറിയിച്ചു.ആലപ്പുഴ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹോം സ്റ്റേകള്‍ക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് കുത്തിയതോട് സി.ഐ.എം സുധിലാല്‍ അറിയിച്ചു.
കായലില്‍ യാത്ര ചെയ്യുമ്പോള്‍ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."