HOME
DETAILS

സാഹിത്യ വസന്തം അസ്തമിച്ചു; ഓര്‍മ്മയില്‍ വിതുമ്പി ജന്‍മനാട്

  
backup
June 28 2016 | 05:06 AM

%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%85%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

ആലപ്പുഴ : എട്ട് മാസം മുമ്പാണ് കാവാലം ഒടുവില്‍ ജന്മനാട്ടിലെത്തിയത്. കേരള സാഹിത്യ അക്കാദമി ചാലയില്‍ തറവാട്ടുമുറ്റത്ത് സംഘടിപ്പിച്ച ദേശപ്പെരുമ ശില്‍പ്പശാലയില്‍ പങ്കെടുക്കാനായിരുന്നു ആ വരവ്. സര്‍ദാര്‍ കെ.എം. പണിക്കര്‍, ഡോ.കെ. അയ്യപ്പപണിക്കര്‍, കാവാലം വിശ്വനാഥക്കുറുപ്പ് എന്നിവരുടെ സ്മരണാര്‍ഥമായിരുന്നു പരിപാടി. അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരനൊപ്പം ശില്‍പ്പശാലയുടെ സംഘാടകനായി സജീവമായിരുന്നു കാവാലം. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടി. മധ്യവേനല്‍ അവധിക്കാലമായതോടെ കുരുന്നു കൂട്ടം നടത്തുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയായി.
നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നതോടെ കുരുന്നുകൂട്ടം നടത്താന്‍ തന്നെ തീരുമാനിച്ചു. യാത്ര ബുദ്ധിമുട്ടായതിനാല്‍ വരാനായില്ല. എന്നാല്‍ എല്ലാ ദിവസവും ഫോണില്‍ പലതവണ ബന്ധപ്പെട്ട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. സമാപന ദിവസം മുഖ്യാതിഥിയായി എത്തിയ സിനിമാ താരം മഞ്ജുവാര്യരുടെ സാന്നിധ്യത്തില്‍ ഫോണില്‍ ഉച്ചഭാഷിണിയുടെ സഹായത്താല്‍ അദ്ദേഹം കുട്ടികളോട് സംവദിച്ചു. നാട്ടിലില്ലെങ്കിലും കാവാലത്തെ കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു.
കാവാലം സൂര്യ യുവജന ക്ഷേമകേന്ദ്രം, കടുന്തുടിക്കൂട്ടം തുടങ്ങിയ സംഘടനകള്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടവയായിരുന്നു. കാവാലം സൂര്യയുടെ രക്ഷാധികാരിയായ അദ്ദേഹം സംഘടനയ്ക്കായി പ്രത്യേക ഗാനവും എഴുതി നല്കി. ക്ലബ്ബ് പിന്നീട് കാവാലം സജീവുമായി ചേര്‍ന്ന് സംഗീത ആല്‍ബമായി അത് പുറത്തിറക്കി. സൂര്യയുടെയും കടുന്തുടിയുടെയും സഹകരണത്തോടെയാണ് കാവാലത്തിന്റെ നാടക കളരിയായ സോപാനം 11 വര്‍ഷം മുമ്പ് കുരുന്നുകൂട്ടത്തിന് രൂപം കൊടുത്തത്. ഈ കൂട്ടായ്മയിലുടെ കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിന് കുട്ടികള്‍ കാവാലത്തിന്റെ ശിക്ഷണത്തില്‍ കലയുടെ ലോകത്തേക്ക് ചുവടു വച്ചു. കലാസാഹിത്യ അഭിരുചി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ ആരംഭിച്ചതാണ് കുരുന്നുകൂട്ടം.
താമസം തിരുവനന്തപുരത്തായിയിരുന്നെങ്കിലും ക്രമമായ ഇടവേളകളില്‍ അദ്ദേഹം കാവാലത്ത് എത്തുമായിരുന്നു. പള്ളിയറക്കാവ് ക്ഷേത്രത്തില്‍ ധനുമാസത്തില്‍ ചാലയില്‍ കുടുംബം വക താലപ്പൊലിയും മുടിയേറ്റും നടത്തുമായിരുന്നു. പരദേവതയായ പള്ളിയറക്കാവിലമ്മയെ സ്തുതിച്ച് ഭക്തിഗാന ആല്‍ബം പുറത്തിറക്കിയപ്പോള്‍ അതില്‍ രചയിതാവായി മാത്രമല്ല, ഗായകനായും കാവാലമുണ്ടായി.
പിന്നീട് അദ്ദേഹത്തിന്റെ ശതാഭിഷേക ചടങ്ങുകളും ജന്മനാട് ആഘോഷമായി കൊണ്ടാടി. പാട്ടും നാടകവും സെമിനാറുകളും സദ്യയുമൊക്കെയായി കാവാലത്തിന് മറക്കാനാകാത്തതായിരുന്നു ആ ആഘോഷ ദിനം. കുട്ടനാട് പൈതൃക കേന്ദ്രവും കാവാലം സൂര്യയും കടുന്തുടിയുമൊക്കെയായിരുന്നു സംഘാടകര്‍. പ്രശസ്തിയുടെ ഔന്നത്യത്തിലേക്ക് നടന്നു കയറുമ്പോഴും ജന്മനാടിനെയും നാട്ടുകാരെയും മറക്കാതെ കൂടുതല്‍ വിനയാന്വിതനായി അദ്ദേഹം മാറുകയായിരുന്നെന്ന് നാട്ടുകാര്‍ സ്മരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  4 hours ago