HOME
DETAILS

എറണാകുളം മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തി

  
backup
May 20 2018 | 05:05 AM

%e0%b4%8e%e0%b4%b1%e0%b4%a3%e0%b4%be%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3-2

 

തിരുവനന്തപുരം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍, അസി. പ്രൊഫസര്‍, അസോ. പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലുള്ള ജീവനക്കാരെ സ്ഥിരമാക്കി (റെഗുലറൈസ്) ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ . മറ്റുള്ള ജീവനക്കാരുടെ കാര്യത്തില്‍ ത്വരിതഗതിയില്‍ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തിരുന്നെങ്കിലും ജീവനക്കാരുടെ കാര്യത്തില്‍ അടുത്ത 5 വര്‍ഷത്തേക്ക് അതേ നില തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇത് ജീവനക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മനസിലാക്കി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ 5 വര്‍ഷം പൂര്‍ത്തീകരിക്കാന്‍ നോക്കി നില്‍ക്കാതെ ജീവനക്കാരുടെ ഇന്റഗ്രേഷന്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയും വെരിഫിക്കേഷന്‍ പൂര്‍ത്തിയായ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവരെ റെഗുലറൈസ് ചെയ്യുകയും ചെയ്തു. അവരെയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയത്.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എറണാകുളം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. മാതൃ ശിശു സംരക്ഷണ ബ്ലോക്, സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഓഡിറ്റോറിയം മുതലായവയ്ക്കായി കിഫ്ബി വഴി 368.74 കോടി മെഡിക്കല്‍ കോളേജിന് അനുവദിച്ചു. മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും അനുവദിച്ചു.
ഇമേജ് സെന്ററിനായി 25 കോടി, സി.ടി. സ്‌കാനിംഗിന് എം.എല്‍.എ. ഫണ്ടടക്കം 5.36 കോടി, സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 1 കോടി, ആര്‍ദ്രം പദ്ധതിക്കായി 3.5 കോടി, ആശുപത്രി കെട്ടിട നവീകരണത്തിന് 4.8 കോടി, ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 1. 5 കോടി, പി. ജി. ഹോസ്റ്റല്‍ നിര്‍മാണത്തിന് 1 കോടി, ഡോക്ടര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിന് 5 കോടി രൂപ എന്നിങ്ങനെ അനുവദിച്ചു. മെഡിക്കല്‍ കോളേജ് ഏറ്റടുത്ത ഉടനെ കാത്ത്‌ലാബ് സൗകര്യം സജ്ജമാക്കുകയും മതിയായ ജീവനക്കാരെ നിയമിക്കുകയും ചെയ്തു.
കാത്ത് ലാബിനായി 12 കോടി രൂപയാണ് അനുവദിച്ചത്. എറണാകുളം ജില്ലാ ബാങ്കിന്റെ കടം തീര്‍ക്കുന്നതിനായി 1617 വര്‍ഷം 25 കോടി രൂപയും, 1718 വര്‍ഷം 58 കോടി രൂപയും അനുവദിച്ച് ബാങ്കിന്റെ ബാധ്യത തീര്‍പ്പാക്കി.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലടക്കം അധ്യാപകര്‍ അനധ്യാപകര്‍ എന്നിവരുടെ 162 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു.
നെഫ്രോളജി, കാര്‍ഡിയോളജി തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആദ്യമായി മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുകയും അതിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുകയും ചെയ്തു. സ്ഥിരം ജീവനക്കാര്‍ക്ക് യൂണിഫോം അലവന്‍സ് അനുവദിച്ചു. കരാര്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ശമ്പളം അനുവദിച്ചു.
എല്ലാ ബി.പി.എല്‍. രോഗികള്‍ക്കും ബ്രഡും പാലും അനുവദിച്ചു. ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് പ്രമോഷന്‍ വഴിയും, റെഗുലര്‍ നിയമനം നടത്തിയും ഒഴിവുകള്‍ നികത്തി വരുന്നു. ഈ മെഡിക്കല്‍ കോളേജിനെ മറ്റ് മെഡി കോളജുകള്‍ക്കൊപ്പം മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള നടപടി സ്വീകരിച്ചു വരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago