പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധത്തിന്റെ പാഠവുമായി പറപ്പൂര് ഗ്രാമപഞ്ചായത്ത്
മലപ്പുറം: സ്വയം പ്രതിരോധത്തിനുള്ള പരിശീലനം പെണ്‍കുട്ടികള്‍ക്ക് നല്കി മാതൃകയാവുകയാണ് പറപ്പൂര് ഗ്രാമപഞ്ചായത്ത്. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം. ഈ പദ്ധതിയിലൂടെ പെണ്‍കുട്ടികളെ സുരക്ഷിതരാക്കുകയാണ് ലക്ഷ്യം.
ഷോട്ടോകാന്‍ കരാട്ടെ ട്രെയിനര്‍ കുഞ്ഞിമൊയ്തീന്‍ എന്ന ബാപ്പുട്ടിയുടെ നേതൃത്വത്തിലായിരുന്നു 20 ദിവസം നീണ്ടുനിന്ന പരിശീലനം. പഞ്ചായത്തിലെ നൂറോളം കുട്ടികള്‍ക്കാണ് പരിശീലനം ലഭിച്ചത്. പരിശീലനത്തിന്റെ സമാപന സമ്മേളനം പറപ്പൂര് ഐ.യു.എച്ച്.എസ് സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കാലടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീറ തൂമ്പത്ത് അധ്യക്ഷയായി. ചടങ്ങില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കുഞ്ഞു, പഞ്ചായത്തംഗങ്ങളായ ഹസീന ടീച്ചര്‍, റസിയ ചെമ്പകശ്ശേരി, റസിയ കൊളക്കാട്ടില്, ഹമീദ്, ശശി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്, ഇംപ്ലിമെന്റിങ് ഓഫിസറായ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഹസീന എംപി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ സൈഫുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. തുടര്‍ന്ന് കുട്ടികള്‍ ഡെമോണ്‍സ്ട്രേഷനും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."