പട്ടികവര്‍ഗ ഹെല്‍ത്ത് പ്രൊമോട്ടര്‍: അപേക്ഷിക്കാം
കൊല്ലം: ജില്ലയിലെ പ്രൊമോട്ടര്‍ ഹെല്‍ത്ത് പ്രൊമോട്ടറായി നിയമിക്കുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. വിവിധ ക്ഷേമവികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, എജന്‍സികള്‍ തുടങ്ങിയവര്‍ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കായി എത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായം 25നും 50നും ഇടയില്‍. നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം, പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയില്‍ മുന്‍ഗണന ലഭിക്കും. അപേക്ഷ മാര്‍ച്ച് 31 നകം പുനലൂല്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസിലോ കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിലോ നല്‍കണം. വിശദ വിവരങ്ങള്‍ 04752222353 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."