ജലസംരക്ഷണത്തിന് ശക്തമായി നടപടികളുണ്ടാവണം: എം നൗഷാദ് എം.എല്‍.എ
കൊല്ലം: ജനങ്ങളില്‍ ഏറിയപങ്കും ജലവിനിയോഗത്തിന്റെ കാര്യത്തില്‍ ഇപ്പോഴും നിരക്ഷരതയിലാണെന്നും അതിനാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകണമെന്നും എം നൗഷാദ് എം.എല്‍.എ. കൊല്ലം ശ്രീനാരായണാ കോളജില്‍ സംസ്ഥാന ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെയും എസ്.എന്‍ കോളജ് നാച്വറല്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ജലദിനത്തിന്റെ ഭാഗമായി നടത്തിയ ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്രദേശത്ത് റോഡ് നിര്‍മാണങ്ങളില്‍ കോണ്‍ക്രീറ്റ് പാവുന്ന അവസ്ഥയാണ് ഇന്നുള്ളത്. വീടിന്റെ മുറ്റത്തുപോലും ഇന്റര്‍ലോക്കിംഗ് സംവിധാനം ഒരുക്കി ജല-പരിസ്ഥിതി വിരുദ്ധ നിലപാടുകളുമായാണ് പലരും ഇന്ന് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജലത്തെ മണ്ണിലേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ മിക്കവരും സ്വീകരിക്കുന്ന നിലപാടുകള്‍ നല്ല മാനസികാരോഗ്യമുള്ള ഒരു ജനതയുടെ ലക്ഷണമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അവബോധങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ശക്തമായ നടപടികളുമായി നാം ഇറങ്ങിതിരിക്കേണ്ടതുണ്ടെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. സി.ഡബ്ല്യൂ.ആര്‍.ഡി.എം ഐസോടോപ്പ് ഹൈഡ്രോളജി വിഭാഗം മേധാവിയും പ്രിന്‍സിപ്പള്‍ സയന്റിസ്റ്റുമായ സി.ഉണ്ണികൃഷ്ണവാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി മനോജ് അധ്യക്ഷനായി. സി.ഡബ്ല്യൂ.ആര്‍.ഡി.എം ചീഫ് സയന്റിസ്റ്റ് ഡോ. ജോര്‍ജ്ജ് എബി, എസ്.എന്‍ കോളജ് ഐ.ക്യൂ.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി ഹരി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."