കാറും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
ഓച്ചിറ: ദേശീയപാത ഓച്ചിറ പള്ളിമുക്കില്‍ മാരുതിവാനും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരുക്ക്. മാരുതി വാന്‍ ഡ്രൈവര്‍ വള്ളിക്കാവ് സ്വദേശി സനല്‍ (49) നെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും ലോറി ഡ്രൈവര്‍ സമീര്‍ (36)നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 8നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറി ദേശീയപാതയില്‍ കുറുകെ മറിഞ്ഞു. ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി ഒലിച്ച് റോഡില്‍ ഡീസല്‍ ഒഴുകിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ പാതയോരത്തെ ഒരു കടയിലേക്ക് ഇടിച്ച് കയറി കാറ്പൂര്ണമായും തകര്‍ന്നു. ഇടുക്കിയില്‍ നിന്നും തണ്ണി മത്തന്‍ കയറ്റിവന്ന ലോറി ഓച്ചിറയിലെ ഒരു ഫ്രൂട്സ് ഏജന്റിന് കൊണ്ട് വന്നതായിരുന്നു. കായംകുളം മുതല്‍ കൊല്ലം വരെയുള്ള ഭാഗങ്ങളില്‍ വിതരണം ചെയ്തു വരുന്നതിനിടയക്കായിരുന്നുഅപകടം. വിവരം അറിഞ്ഞ് കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി റോഡ് കഴുകി ഡീസല്‍ നീക്കി. ക്രയിന്‍ ഉപയോഗിച്ച് ലോറി ദേശായപാതയില്‍ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഓച്ചിറ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."