നദീസംയോജനം ശബരിമല തീര്‍ഥാടനത്തെ ബാധിക്കും : അയ്യപ്പ സേവാസംഘം
ചെങ്ങന്നൂര്‍ : പമ്പാ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദീ സംയോജനം കോടിക്കണക്കിന് അയ്യപ്പന്മാര്‍ എത്തിച്ചേരുന്ന ശബരിമല തീര്‍ത്ഥാടനകേന്ദ്രത്തെ ബാധിക്കുമെന്ന് അഖില ഭാരതീയ അയ്യപ്പസേവാ സംഘം മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ കൃഷിയേയും ജനങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍തിരിയണമെന്നും പ്രസ്താവനയില്‍ അയ്യപ്പ സേവാസംഘം അഭ്യര്‍ത്ഥിച്ചു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുക, തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കം
നടത്തുക, മഹാദേവ ക്ഷേത്രത്തിന്റെ വികസന മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുക, തീര്‍ത്ഥാടന ടൂറിസത്തില്‍ ചെങ്ങന്നൂരിനെ ഉള്‍പ്പെടുത്തുക, ചെങ്ങന്നൂരിനെ ക്ഷേത്ര നഗരമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ചെങ്ങന്നൂരില്‍ ചേര്‍ന്ന അയ്യപ്പസേവാസംഘം പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഗണേഷ് പുലിയൂര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."