'വെളിച്ചം തേടി ഗുരുസന്നിധിയില്‍' മുസ്‌ലിം യൂത്ത് ലീഗ് കാംപയിന് തുടക്കം
മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ കാംപയിന്‍ 'വെള്ളിച്ചം തേടി ഗുരുസന്നിധിയില്‍' സംഗമങ്ങള്‍ക്ക് തുടക്കമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പണ്ഡിതന്മാരുടേയും ഗുരുനാഥന്മാരുടേയും സന്നിതിയില്‍ ഒത്തുചേരുകയാണ് കാംപയിന്‍ ലക്ഷ്യം. ജില്ല മുതല്‍ ശാഖാതലം വരേയുള്ള കമ്മിറ്റികളിലെ പ്രവര്‍ത്തകസമിതി അംഗങ്ങളാണ് ഗുരുസന്നിധിയില്‍ ഒത്തുചേരുക. ജില്ലയില്‍ 85,000ല്‍ അധികം വരുന്ന പ്രവര്‍ത്തകസമിതി അംഗങ്ങള്‍ പങ്കാളികളാകും.
ആത്മസംസ്‌ക്കരണത്തിന്റെ ഐക്യത്തിന്റെ സാമുദായിക സൗഹാര്‍ദം ദൃഡമാക്കേണ്ടതിന്റെ ആഹ്വാനങ്ങളാണ് ഓരോ സംഗമങ്ങളില്‍ നിന്ന് ഉയര്‍ന്നുവരിക. അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എന്‍.വി അബ്ദുറഹ്മാന്‍, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം, പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍,
എം.എ ഖാദര്‍, കെ.ടി അഷറഫ്, മുജീബ് കാടേരി, ടി.പി അഷറഫലി, കെ.ടി അഷറഫ്, വി. മുസ്തഫ, അസീല്‍ സാദിഖ് അലി തങ്ങള്‍, ശരീഫ് കുറ്റൂര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, അമീര്‍ പാതാരി, മുസ്തഫ അബ്ദുലത്തീഫ്, അഡ്വ. നൗഷാദ്, ഗുലാം ഹസ്സന്‍ ആലംങ്കീര്‍, ബാവ വിസപ്പടി, പി.എ സലാം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."