കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത് 83 പരാതികള്‍
പെരിന്തല്‍മണ്ണ: ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആകെ ലഭിച്ചത് 83 പരാതികള്‍. 22 പരാതികള്‍ നേരത്തെ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിച്ചിരുന്നു. ഇന്നലെ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജനസമ്പര്‍ക്ക വേദിയില്‍ 61 പരാതികളും ലഭിച്ചു. ഇതില്‍ കൂടുതലും ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു. കലക്ടര്‍ അമിത് മീണ പരാതികളില്‍ നേരിട്ട് തീര്‍പ്പ് കല്പ്പിച്ചു.
ചില പരാതികള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഭവന നിര്‍മാണ പരാതികള്‍ക്കു പുറമെ ബാങ്ക്, വിദ്യാഭ്യാസ വായ്പ, എ.പി.എല്ലില്‍ നിന്നും ബിപിഎല്ലിലേക്ക് മാറ്റുന്നത്, ചികിത്സാ സഹായം. പട്ടയം തുടങ്ങിയ നിരവധി പരാതികളാണ് പരിപാടിയില്‍ ലഭിച്ചത്. മുതുകുര്ശയില് പ്രവര്‍ത്തിക്കുന്ന സേവന ചാരിറ്റബിള്‍ സൊസൈറ്റിയുടെ അപേക്ഷ പരിഗണിച്ച് പെരിന്തല്‍മണ്ണ രാമന്‍ചാടി ലിഫ്റ്റ് ജലസേചന പദ്ധതിക്കുസമീപം നിര്‍മിക്കുന്ന തടയണ, അലിഗഢ് യൂനിവേഴ്സിറ്റി ഓഫ് കാംപസിനും മറ്റും പ്രയോജനം ലഭിക്കുന്ന രീതിയില്‍ നിര്‍മിക്കുന്നതിന് നിര്‍ദേശം നല്കി. ഭിന്നശേഷിക്കാരായ പരാതിക്കാര്‍ക്ക് വേദിയിലെത്തുന്നതിനു സംഘാടകര്‍ സൗകര്യങ്ങള്‍ ചെയ്തിരുന്നു. വേദിയിലേക്ക് വിളിച്ചു വരുത്താതെ ഇത്തരം ആളുകളുടെ സമീപമെത്തി ജില്ലാ കലക്ടര്‍ പരാതി പരിശോധിക്കുകയും ചെയ്തു.
ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്, പി.കെ രമ, നിര്‍മ്മല കുമാരി, പ്രസന്ന കുമാരി, തഹല്‍സീദാര്‍ എന്‍.എം മെഹറലി, അഡി. തഹല്‍സീദാര്‍ കെ. ലത നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."