തെരുവുനായ വിളയാട്ടം
തലശ്ശേരി: നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായയുടെ കടിയേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെയും ഞായറാഴ്ച രാത്രിയുമായാണ് തെരുവുനായകള്‍ വിളയാടിയത്. ജൂബിലിറോഡ്, ചിറക്കര, ഗോപാലപേട്ട എന്നിവിടങ്ങളിലെയും സമീപപ്രദേശങ്ങളിലും ഉള്ളവരെയാണ് തെരുവുനായ്ക്കള്‍ കടിച്ചത്. രാത്രി തറാവീഹ് നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളടക്കമുള്ളവരെ തെരുവുനായ്ക്കള്‍ അക്രമിച്ചു.
ജൂബിലി റോഡിലെ ഹവാലില്‍ വീട്ടില്‍ സുഹൈഫ്(32), സഫിയാസില്‍ റിസ്‌വാന്‍(27), ഷാഹില്‍ വീട്ടില്‍ ഹിബ(10), ചിറക്കര സൗപര്‍ണികയില്‍ ഷിമ്മി(45), ഷാഹിദ മഹലില്‍ ഉസ്മാന്‍(40), വഹീദ ഹൗസില്‍ റാസി(10), പിലാക്കൂലിലെ അര്‍ഷില്‍ വീട്ടില്‍ റഷീദ(48), നാരങ്ങാപ്പുറം റോഡിലെ ഫറയില്‍ മിറയം(14), കൊളശ്ശേരി വാവാച്ചിമുക്കിലെ കൗസ്തുബം വീട്ടില്‍ സദാനന്ദന്‍(74), ഇല്ലത്ത്താഴെ മാക്കീല്‍ വീട്ടില്‍ ശ്രീധരന്‍(40), ഗോപാലപേട്ട ഫിഷറീസ് കോമ്പൗണ്ടിലെ ജോര്‍ജ്ജ്(48), തോട്ടുങ്കര വീട്ടില്‍ ലത പുരുഷോത്തമന്‍(44), മുറക്കലെ പറമ്പില്‍ പ്രേമരാജന്‍(50), ധര്‍മ്മടം ബൈത്തുറഹ്മയില്‍ അമീര്‍(20), പന്ന്യന്നൂരിലെ സൗപര്‍ണികയില്‍ സുബൈര്‍(17), തോട്ട
ട കൊയപ്പാറ പറമ്പില്‍ മായ നിവാസില്‍ കസ്തൂരി(50), തലശ്ശേരി ഫിറാസില്‍ റാഹില്‍(8), കേളോത്തുംവയലില്‍ അജിത്ത്(45) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
ഇവരില്‍ രണ്ടു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ കുത്തിവയ്പ്പ് നല്‍കി വിട്ടയച്ചു. അക്രമാസക്തമായ തെരുവുനായ എ.വി.കെ നായര്‍ റോഡ്, ജൂബിലി റോഡ്, മട്ടാമ്പ്രം ചാലില്‍ പ്രദേശങ്ങളില്‍ ഭീതിവിതച്ചു. ഒരു നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."