തൃക്കാക്കര സഹകരണ ആശുപത്രിയിലെ ഫീസ് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധം
കാക്കനാട്: തൃക്കാക്കര സഹകരണ ആശുപത്രിയിലെ അംഗത്വഫീസ് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ കൂട്ട ധര്‍ണ. 250 രൂപയുണ്ടായിരുന്ന അംഗത്വഫീസ് 1000 രൂപയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. നിലവിലുള്ള അംഗങ്ങളുടെ ഫീസ് അതെപോലെ നിലനിര്‍ത്തി പുതുതായി അംഗത്വമെടുക്കുന്നവരുടെ ഫീസ് കൂട്ടിയാല്‍ മതിയെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.നിലവില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് ഫീസ് കുത്തനെ ഉയര്‍ത്തിയതെന്നും സമരക്കാര്‍ ആരോപിച്ചു.
നഗരസഭ മുന്‍ ചെയര്‍മാന്‍ പി.ഐ മുഹമ്മദലി ധര്‍ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശരത് കാളങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഷാജി വാഴക്കാല, എം.ഒ വര്‍ഗീസ്,പി.കെ.അബ്ദുല്‍ റഹ്മാന്‍, ഉണ്ണികാക്കനാട്, റാഷിദ് ഉള്ളംപിള്ളി, സി.സി. വിജു, കെ.ബി.ഷെരീഫ്, ഹബീബ് പേരേപ്പാടന്‍, കൗണ്‍സിലര്‍മാരായ പി.എം.സലിം, റോണി മേരി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."