സേവനങ്ങളുമായി 103 സ്റ്റാളുകള്‍
പാലക്കാട്:അക്ഷയകേന്ദ്രയുടെ സ്റ്റാളില്‍ വിവിധ സേവനങ്ങളോടൊപ്പം ചൈല്‍ഡ് ട്രാഫിക്കിങ് തടയുന്നതിന് അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന് അവസരമുണ്ടാകും. കുട്ടികള്‍ക്കായി ആധാര്‍ എടുക്കുക വഴി ആധാര്‍ നമ്പറിലൂടെയുളള വിവരങ്ങള്‍ കുട്ടിക്കടത്തലിലും തട്ടിക്കൊണ്ടുപോകലിലും ഇരയാകുന്ന കുട്ടികളെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും. കൂടാതെ പൊതു ജനങ്ങള്‍ക്കായി രേഖകളുടെ സാന്നിധ്യത്തില്‍ ആധാറിലെ തെറ്റുകള്‍ തിരുത്താനും സൗകര്യമുണ്ടാകും. ഇതരസംസ്ഥാനതൊഴിലാളികള്‍ക്കുളള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'ആവാസ്' രജിസ്‌ട്രേഷനായി തൊഴില്‍ വകുപ്പിന്റെ സ്റ്റാള്‍ ഉണ്ടാകും. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തിലുളള ജില്ലാ ലേബര്‍ ഓഫീസിന്റെ ഇതേ സ്റ്റാളില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആര്‍.എസ്.ബി.വൈ സ്മാര്‍ട്ട്'് കാര്‍ഡ് ലഭ്യമാകുന്നതിനുളള രജിസ്‌ട്രേഷനും നടക്കും.സാമൂഹികനീതി വകുപ്പിന്റെ സ്റ്റാളില്‍ സാമൂഹികനീതി വകുപ്പിന്റേയും സാമൂഹിക സുരക്ഷാ മിഷന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ലഭിക്കും.
മസ്തിഷ്‌ക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി നടപ്പാക്കുന്ന ' നിരാമയ' സൗജന്യആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി രജിസ്‌ട്രേഷന് സാമൂഹിക നീതി വകുപ്പിന്റെ കീഴിലുളള സ്റ്റാളില്‍ അവസരമുണ്ടാകും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം, ബുദ്ധിമാന്ദ്യം എന്നിവയുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന സര്‍ക്കാറിന്റെ സൗജന്യ ഇന്‍ഷുറന്‍ സ് പദ്ധതിയാണ് 'നിരാമയ'. ജി.എസ്.റ്റി യെക്കുറിച്ച് പൊതുജനങ്ങള്‍ക്കുളള സംശയങ്ങള്‍ ദുരീകരിക്കുന്നതിന് പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സ്റ്റാളില്‍ സൗജന്യ നിയമസഹായ സേവനവുമായി ബന്ധപ്പെട്ട പൊതുജനങ്ങള്‍ക്ക്് അറിയിപ്പ് നല്‍കും. .ലീഗല്‍ മെട്രോളജി വകുപ്പിന്റെ സ്റ്റാളില്‍. വ്യാപാര സ്ഥാപനങ്ങളില്‍ ഉത്പന്നങ്ങളുടെ അളവ് - തൂക്കം, പാക്കിങ് എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍ അറിയാം. ക്ഷീര വികസന വകുപ്പിന്റെ സ്റ്റാളില്‍ പൊതുജനങ്ങള്‍ക്ക് പാലിന്റെ ഗുണമേന്മ പരിശോധിക്കാം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്്്റ്റാളില്‍ മായം ചേര്‍ന്ന ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനുളള നാടന്‍ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ ലഭിക്കും. തച്ചമ്പാറ കര്‍ഷക സംഘത്തിന്റെ മൊബൈല്‍ ഇക്കോ ഷോപ്പ്,സൗജന്യ മണ്ണ്് പരിശോധനലാബ്,ശുചിത്വ മിഷന്റെ പ്ലാസ്റ്റിക് കലക്ഷന്‍ സെന്റര്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന ചിത്ര പ്രദര്‍ശനം എന്നിവയും മേളയില്‍ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."