ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി നിര്‍വഹണ പ്ലാന്‍ നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും
പാലക്കാട്: ഹരിതകേരളം മിഷന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ നിര്‍വഹണ പ്ലാന്‍ പ്രകാശനം മെയ് നാളെ ഉച്ചക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിര്‍വഹണ പ്ലാന്‍ ഏറ്റുവാങ്ങും. ഒറ്റപ്പാലം ബി.ഇ.എം യു.പി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ-നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നീര്‍ത്തട അറ്റലസ് പ്രകാശനം ചെയ്യും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ ഏറ്റുവാങ്ങും. ഒറ്റപ്പാലം എം.എല്‍.എ പി.ഉണ്ണി അധ്യക്ഷനാവും.
പ്രകാശനത്തോടനുബന്ധിച്ച് ക്ലീന്‍ ഡ്രൈവ് ഒറ്റപ്പാലം, ഒറ്റപ്പാലം നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ജാഗ്രതോല്‍സവം, നഗരസഭയിലെ ഹരിതകര്‍മസേനയെ സജ്ജമാക്കല്‍, ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ജലപാര്‍ലമെന്റ്, പരിസ്ഥിതി സംരക്ഷണ ആസൂത്രണ രംഗത്ത് സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പുഴനിലാവ് എന്നിവ സംഘടിപ്പിക്കും.
ജില്ലയുടെ തനതായ ഭൂസവിശേഷതകളായ കുന്ന്, ചെരിവ്, താഴ്‌വര, മണ്ണിന്റെ ആഴം, ഘടന, മണ്ണൊലിപ്പ് തുടങ്ങിയവയെ അടിസ്ഥാനമാക്കി ഓരോ പ്രദേശത്തും ജലലഭ്യത, ജലസംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും കൃഷിയും ജൈവസമ്പത്തും സംരക്ഷിച്ച് ജലസ്രോതസുകളുടെ മലിനീകരണം ഒഴിവാക്കുന്നതിനും സഹായകരമായ രീതിയില്‍ സംയോജിത നീര്‍ത്തടാധിഷ്ഠിത ആസൂത്രണമാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.
കില, ലാന്‍ഡ് യൂസ് ബോര്‍ഡ്, ഐ.ആര്‍.ടി.സി, ജലവിഭവ വകുപ്പ്, ശുചിത്വമിഷന്‍, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാന്ദന്‍, എം.പിമാരായ എം.ബി.രാജേഷ്, പി.കെ.ബിജു, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.എല്‍.എ മാരായ കെ.കൃഷ്ണന്‍കുട്ടി, കെ.വി.വിജയദാസ്, എന്‍.ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം, പി.കെ.ശശി, മുഹമ്മദ് മുഹസിന്‍, കെ.ബാബു, കെ.ഡി.പ്രസേനന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരാായണദാസ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സുധാകരന്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശിവരാമന്‍, ഒറ്റപ്പാലം നഗരസഭ ചെയര്‍മാന്‍ നാരായണന്‍ നമ്പൂതിരി, ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വിമല ടീച്ചര്‍, ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ്ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി.ബാലഗോപാല്‍, ഒറ്റപ്പാലം നഗരസഭ കൗണ്‍സിലര്‍ അക്ബര്‍ ഷിയാസ് എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."