ഭക്ഷ്യവിഷബാധയെന്ന് ആരോപണം; ചിക്കിങ് പൂട്ടിച്ചു
ആലുവ: ഭക്ഷ്യവിഷബാധയെന്ന ആരോപണത്തെ തുടര്‍ന്ന് ആലുവ ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന ചിക്കിങ് എന്ന സ്ഥാപനം യുവജന സംഘടനകളെത്തി പൂട്ടിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് എ.ഐ.വൈ.എഫ് , ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വെവ്വേറെയായെത്തി പൂട്ടിച്ചത്. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം സ്ഥാപനം തുറക്കാന്‍ അനുവദിക്കൂവെന്നാണ് ഇരുസംഘടനകളുടെയും നിലപാട്.
തിങ്കളാഴ്ച്ച വൈകിട്ട് ഇവിടെ നിന്നും ഭക്ഷണം കഴിച്ച ആലുവ തായിക്കാട്ടുകര സ്വദേശികളായ വടക്കേപ്പറമ്പില്‍ മുഹാജിര്‍ (24), ആഷിക്ക്,കല്ലുങ്ങള്‍ വീട്ടില്‍ അസര്‍, നിയാസ്, പ്രസാദ് തുടങ്ങി മിഷൗ പേര്‍ക്ക് ശക്തമായ വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നടത്തിയ ചികിത്സയിലാണ് ഭക്ഷ്യവിഷബാധയാണെന്ന് ബോധ്യമായത്.
ഇതേതുടര്‍ന്ന് ആലുവ പൊലിസിനും നഗരസഭ ആരോഗ്യവിഭാഗത്തിനും പരാതി നല്കിയ ശേഷമാണ് യുവജന സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എ.ഐ.വൈ.എഫ് പ്രവര്‍ത്തകരായ ജോബി മാത്യു, എം.എ യുസഫ്, കെ.എസ്.നികില്‍, ടെന്നി ടോമ്മിനിക് എന്നിവര്‍ നെത്രിതോം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."