എസ്.കെ.എസ്.എസ്.എഫ് കിഴക്കന്‍ മേഖലാ റമദാന്‍ റിലീഫ് വിതരണം നാളെ ആലത്തൂരില്‍
പാലക്കാട്: 'ആസക്തിക്കെതിരെ ആത്മ സമരം 'എസ്.കെ.എസ്.എസ്.എഫ് റമദാന്‍ കാംപയിനിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി അബുദാബി ബനിയാസ് സുന്നി സെന്റര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന കിഴക്കന്‍ മേഖലകളിലേക്കുള്ള റമദാന്‍ റിലീഫ് വിതരണം നാളെ കാലത്ത് 10 മണിക്ക് ആലത്തൂര്‍ മഅദനുല്‍ ഹിദായ മദ്രസയില്‍ പാണക്കാട് സയ്യിദ് സാബിഖ്അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും ജില്ലയുടെ മറ്റു മേഖലയില്‍നിന്നുമുള്ള നിര്‍ധനരായ 700 കുടുംബങ്ങള്‍ക്കുള്ള കിറ്റാണ് വിതരണം ചെയ്യുന്നത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ജില്ലാ നേതാക്കളായ അന്‍വര്‍ സ്വാദിഖ് ഫൈസി, അഷ്‌കര്‍ അലി കരിമ്പ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, കുഞ്ഞിമുഹമ്മദ് ഫൈസി, റഹീം ഫൈസി, സി.കെ മുഷ്താഖ്, ടി.കെ സുബൈര്‍ മൗലവി, സജീര്‍ പേഴുങ്കര, ബനിയാസ് സുന്നി സെന്റര്‍ ഭാരവാഹി ഷാജഹാന്‍, ബഷീര്‍ മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍, ബഷീര്‍ ദാരിമി, മുസ്തഫ മുസ്‌ലിയാര്‍, മുജീബ് ഫൈസി, അബ്ദുന്നാസര്‍ പ്രസംഗിക്കും. ശരീഫ് ദാരിമി നെന്മാറ മുഖ്യപ്രഭാഷണം നടത്തും. പാലക്കാട്, ആലത്തൂര്‍, നെന്മാറ, വടക്കഞ്ചേരി, കുഴല്‍മന്ദം, ചിറ്റൂര്‍ മേഖലകളിലെ സമസ്തയുടെയും പോഷകഘടകങ്ങളുടെയും ജില്ലാ മേഖല ഭാരവാഹികള്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."