സ്ഥലം ഏറ്റെടുക്കല്‍: ജില്ലാതല സമിതിയുടെ ശുപാര്‍ശയ്ക്ക് അംഗീകാരം
കൊച്ചി: വിവിധ പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അധ്യക്ഷനായ ജില്ലാതല മൂല്യനിര്‍ണയ സമിതി ശുപാര്‍ശ ചെയ്ത നിരക്കുകള്‍ സംസ്ഥാനതല ഉന്നതാധികാര സമിതി അംഗീകരിച്ചു.
കൊച്ചി മെട്രോ റെയില്‍, ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്, തമ്മനം പുല്ലേപ്പടി റോഡ്, കണ്ണങ്ങാട്ട് പാലം അപ്രോച്ച് റോഡ്, സ്റ്റേഷന് കടവ് പാലം അപ്രോച്ച് റോഡ്, മാഞ്ചേരിക്കുഴി പാലം അപ്രോച്ച് റോഡ് എന്നിവയ്ക്കായി ജില്ലാതല സമിതി ശുപാര്‍ശ ചെയ്ത നിരക്കുകളാണ് ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാനതല ഉന്നതാധികാര സമിതി അംഗീകരിച്ചത്.
മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി ചൂര്‍ണിക്കര വില്ലേജില്‍ എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കല്‍, സഹോദരന് അയ്യപ്പന് റോഡില്‍ എളംകുളം സ്റ്റേഷന് വികസനം, വൈറ്റില പേട്ട റോഡ് വികസനം, ദേശാഭിമാനി കലൂര്‍ റോഡ് വികസനം എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിരക്കുകളില്‍ ഇന്നലെ തീരുമാനമായി.
തമ്മനം പുല്ലേപ്പടി റോഡ് വീതി കൂട്ടുന്നതിന് നാല് കാറ്റഗറികളിലായാണ് ജില്ലാതല സമിതി നിരക്കുകള്‍ ശുപാര്‍ശ ചെയ്തത്. കണ്ണങ്ങാട്ട് പാലം അപ്രോച്ച് റോഡിന് വേണ്ടി മൂന്ന് കാറ്റഗറികളിലായി സ്ഥലം ഏറ്റെടുക്കും. സ്റ്റേഷന്‍കടവ് പാലത്തിനായി പുത്തന്‍വേലിക്കര, ചേന്ദമംഗലം വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുക്കല്‍. ആമ്പല്ലൂര്‍ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്ക്കിന് നാല് കാറ്റഗറികളില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലാതല സമിതി ശുപാര്‍ശ ചെയ്ത നിരക്കുകളും സംസ്ഥാനതല ഉന്നതാധികാര സമിതി അംഗീകരിച്ചു.
കാക്കനാട്, കുന്നത്തുനാട് വില്ലേജുകളിലായി സ്മാര്‍ട്ട് സിറ്റിക്ക് സമീപം നിര്‍മിക്കുന്ന മാഞ്ചേരിക്കുഴി പാലം അപ്രോച്ച് റോഡിന് മൂന്നു കാറ്റഗറികളില്‍ സ്ഥലം ഏറ്റെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."