പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം: ഉപഭോക്തൃ ആക്ഷന്‍ കൗണ്‍സില്‍
പാലക്കാട്: കോര്‍പ്പറേറ്റുകളുടെ വന്‍കിട കടം എഴുതിതള്ളുന്നതിന് വേണ്ടി ജനത്തെ കൊള്ളയടിക്കുന്ന നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും, പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണണമെന്നും കേരള ഉപഭോക്തൃ ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആഗോളതലത്തില്‍ 80 രാജ്യങ്ങളില്‍ പെട്രോളിന്റെയും 69 രാജ്യങ്ങളില്‍ ഡീസലിന്റെയും വില ഇന്ത്യയേക്കാള്‍ കുറവാണ് ഡീസലിന് 73.66 രൂപ വര്‍ധിപ്പിച്ചത് അധിക നികുതി കേന്ദ്രം ചുമത്തിയത് കൊണ്ടാണ്. അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 48 രൂപ 82 പൈസയുള്ളപ്പോഴാണ്. ഇന്ത്യയില്‍ 80.81 രൂപ വാങ്ങുന്നത്.
ഏതാണ്ട് 32 രൂപയുടെ വര്‍ധനവ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ പെട്രോളിന് 130 %ഉം ഡീസലിന് 90 നികുതി വര്‍ധിപ്പിച്ചതു നിമിത്തം വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്നും, പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി കുറക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.
കേരള ഉപഭോക്തൃ ആക്ഷന്‍ കൗണ്‍സില്‍ ജന: കണ്‍വീനര്‍ എ.കെ. സുല്‍ത്താന്‍ അധ്യക്ഷനായി. സി.കെ വിനോദ്കുമാര്‍ തൃത്താല, ടി.ടി ഹുസൈന്‍ പട്ടാമ്പി, എം. രാധാകൃഷ്ണന്‍, കെ. രാമകൃഷ്ണന്‍, എം. അബ്ദുള്‍ ഗഫൂര്‍ മണ്ണാര്‍ക്കാട്, എസ്. കുമാരന്‍, കെ. അബൂബക്കര്‍, കെ. എ. രഘുനാഥ്, എം. അഖിലേഷ് കുമാര്‍, എസ്. രാധാകൃഷ്ണന്‍, സി. വേലായുധന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."