ഫോര്‍ട്ട്കൊച്ചി വൈപ്പിന്‍ ഫെറി സര്‍വിസ് ഇന്ന്മുതല്‍ ആരംഭിക്കണമെന്ന് മേയര്‍
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി വൈപ്പിന്‍ ഫെറി സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായി മേയര്‍ സൗമിനി ജയിന് പറഞ്ഞു. തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. യാത്രാ ദുരിതം ഏറിയതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മേയര്‍ നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ബോട്ടുടമയുമായി നഗരസഭ കരാറുണ്ടാക്കാത്തതാണ് 'പാപ്പി' സര്‍വീസ് തുടങ്ങാന്‍ തടസമായത്.
കരാറുണ്ടാക്കുന്നതിന് മേയര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും സെക്രട്ടറി ഇത് വരെ നടപടിയെടുത്തിരുന്നില്ല. കരാര്‍ കഴിഞ്ഞാല്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ ബോട്ടുടമ തയ്യാറാണെങ്കിലും നഗരസഭ സെക്രട്ടറി നിസംഗത കാണിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കരാറിനായി കാത്ത് നില്‍ക്കാതെ സര്‍വീസ് ആരംഭിക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."