HOME
DETAILS

ജില്ലയിലെ സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കായി ജില്ലാ പഞ്ചായത്ത് രണ്ട് കോടി വകയിരുത്തി

  
backup
May 20 2018 | 06:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85

 

പാലക്കാട്: സര്‍ക്കാര്‍ സ്‌കൂളുകള്‍ മോടിപിടിപ്പിക്കാനായി ജില്ലയിലെ സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കായി പുതിയ അധ്യായന വര്‍ഷത്തില്‍ 2018-19 വര്‍ഷത്തെ ബഡ്ജറ്റ് പ്രകാരം രണ്ട് കോടി രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 20 സ്‌കൂളുകളിലാണ് ഇതുപ്രകാരം അറ്റകുറ്റപ്പണി നടത്തുക. ഒരു സ്‌കൂളിന് പത്തു ലക്ഷം രൂപ വീതമാണ് നീക്കി വച്ചിരിക്കുന്നത്. 2016-17, 2017-18 വര്‍ഷങ്ങളിലെ പദ്ധതി പ്രകാരം ജില്ലയിലെ 13 സ്‌കൂളുകളിലെ അറ്റകുറ്റപ്പണികള്‍ ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്.
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ക്ലാസ് മുറികളില്‍ ടൈല്‍ പതിക്കല്‍, സീലിങ് പ്രവര്‍ത്തനങ്ങള്‍, പെയിന്റടിക്കല്‍, പൊട്ടിപൊളിഞ്ഞ ഭാഗങ്ങളുടെ നവീകരണം, ശൗചാലയ ശുചീകരണം എന്നീ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
സ്‌കൂളുകള്‍ ഹൈടെക് ആക്കുന്ന പണികളും ഇതിന്റെ ഭാഗമായാണ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 20 സ്‌കൂളുകള്‍ക്കും തുക അനുവദിക്കും. തുടര്‍ന്ന് ഈ വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്ന മുറക്ക് പണികള്‍ ആരംഭിക്കും. അറ്റകുറ്റപ്പണികള്‍ക്ക് പുറമെ കലാ കായിക പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസ നിലവാരം മുന്നേറുന്നത് ഹരിശ്രീ, വിജയശ്രീ പോലുള്ള പദ്ധതികളാണ്. 2018-19 വര്‍ഷത്തെ ബഡ്ജറ്റു പ്രകാരം സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കായി രണ്ടു കോടി രൂപഅനുവദിച്ചതായി ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബു രാജ് അറിയിച്ചു. ശൗചാലയ നവീകരണം 50 ലക്ഷം രൂപ, കംമ്പ്യൂട്ടര്‍ വിതരണം 50 ലക്ഷം രൂപ, ഫര്‍ണീച്ചര്‍ സാധനങ്ങള്‍ക്ക് രണ്ടു കോടി രൂപ എന്നിങ്ങനെയാണ് നീക്കി വച്ചിരിക്കുന്നത്. ഇവയെല്ലാം അത്യാവശ്യം വേണ്ട സ്‌കൂളുകളെ പരിശോധിച്ച് തിരഞ്ഞെടുത്തിനു ശേഷമേ തുക അനുവദിക്കൂയെന്നും അദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago