ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണവും കര്‍ഷക സംഗമവും വണ്ടിപ്പെരിയാറില്‍
പീരുമേട്: പച്ചക്കറി കൃഷി വികസന പദ്ധതിയിന്‍ കീഴില്‍ ജില്ലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ അവാര്‍ഡ് വിതരണവും കര്‍ഷക സംഗമവും ഏപ്രില്‍ ഒന്നിന് രാവിലെ 10മണിക്ക് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഏറ്റവും നല്ല ജൈവ നിയോജകമണ്ഡലത്തെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പീരുമേട് നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളെയും കര്‍ഷകരെയും യോഗത്തില്‍ അനുമോദിക്കും. പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം നിര്‍വഹിക്കും. എം.പി, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, കൃഷിവകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പദ്ധതി നടത്തിപ്പിനായി ഇ.എസ് ബിജിമോള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ സ്വാഗതസംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."