കര്‍ണാടക കാവിയണിയാന്‍ പോവുന്നില്ല, കളി തുടങ്ങും മുന്നേ അവസാനിച്ചു- പ്രകാശ് രാജ്
ബംഗളൂരു: നരേന്ദ്ര മോദിക്കും ബി.ജെ.പി സംഘ്പരിവാര്‍ ശക്തികള്ക്കുമെതിരം ശക്തമായ നിലപാടുമായി മുന്നോട്ടു പോകുന്ന നടന് പ്രകാശ് രാജ് കര്‍ണാടക നാടകത്തിലും പ്രതികരണവുമായി രംഗത്ത്. ട്വിറ്റര്‍ വഴിയാണ് പ്രതികരണം. കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ലെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ ഉറപ്പിച്ചു പറയുന്നു. കളി തുടങ്ങും മുമ്പേ അവസാനിച്ചെന്ന് പരിഹസിക്കുന്നുമുണ്ട് പ്രകാശ് രാജ്.
'കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും. കളി തുടങ്ങും മുന്നേ അവസാനിച്ചു. '56' ന് 55 മണിക്കൂര്‍ പിടിച്ചുനില്‍ക്കാനായില്ലെന്നത് മറന്നേയ്ക്കൂ. തമാശയ്ക്കപ്പുറം കാലുഷ്യം നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തെ നേരിടാന്‍ തയ്യാറാകുക. ഇനിയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ട്വീറ്റില്‍ പ്രകാശ് രാജ് പറയുന്നു.
നേരത്തെയും ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും അഴിമതിയുടെയും മതഭീകരവാദത്തിന്റേയും പേരില്‍ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.'ജസ്റ്റ് ആസ്കിങ്' എന്ന പേരില്‍ അദ്ദേഹം ഒരു ക്യാംപെയിനും നടത്തുന്നുണ്ട്. ക്യാംപയിന് വന്‍ സ്വീകര്യതയാണ് ലഭിച്ചത്. ഇതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട് ഉള്‍പെടെയുള്ള പ്രമുഖര്‍ പ്രകാശ് രാജിനെ അഭിനന്ദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."