HOME
DETAILS

സ്ത്രീകള്‍ പ്രതികരണശേഷിയുള്ളവരാകണമെന്ന് ഇറോം ശര്‍മിള

  
backup
March 21 2017 | 22:03 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf


വാഗമണ്‍: മണിപ്പൂരിലെ സുരക്ഷാ സൈനികര്‍ക്ക് ആരെയും പിടിച്ചു കൊണ്ട് പോകാന്‍ അനുവാദം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരേ താന്‍ നടത്തിയ 16 വര്‍ഷം നീണ്ട നിരാഹാര സമരം എല്ലാ ജനതയ്ക്കും പ്രചോദനമാകട്ടെ എന്ന് മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മിള. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വാഗമണില്‍ തുടങ്ങിയ മൂന്ന് ദിവസത്തെ വനിത ശില്‍പശാല ഉദ്ഘാടനം ചെയ്ത് വാഗമണ്ണില്‍ സംസാരിക്കുകയായിരുന്നു ഇറോം. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തേണ്ടവരും സംരംക്ഷകരാവേണ്ടതും സ്ത്രീകളാണ്.
വാഗമണിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന സത്രീകളെ കാണുമ്പോള്‍ അത് തനിക്ക് വലിയ പ്രചോദനം നല്‍കുന്നതായി ഇറോം ശര്‍മിള പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ ലോകത്തിന് തന്നെ മാതൃകയാണ്. സമൂഹത്തെയും പ്രകൃതിയെയും ദ്രോഹിക്കുന്ന വിധത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാതെ പ്രതികരിക്കുന്നവരാകണം ഓരോ സ്ത്രീയും. തന്റെ സമരമാര്‍ഗങ്ങള്‍ ഒരോ സ്ത്രീക്കും പ്രതികരണശേഷി നല്‍കുന്ന പ്രചോദനമാവണം. ലക്ഷ്യത്തിലെത്തി സമൂഹത്തിന്റെ ഹൃദയങ്ങള്‍ കീഴടക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് അവര്‍ പറഞ്ഞു.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു അധ്യക്ഷത വഹിച്ചു. ഇ.എസ് ബിജിമോള്‍ എം.എല്‍എ, യുവജന ക്ഷേമബോര്‍ഡ് അംഗം ഡീന്‍ കുര്യാക്കോസ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മോളി ഡൊമിനിക്, സിറിയക് തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സുധാകരന്‍, മെംബര്‍ മിനി സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വര്‍ത്തമാന കാലത്തെ സ്ത്രീ പ്രസക്തിയും പ്രതിസന്ധിയും എന്ന വിഷയത്തില്‍ കെ.കെ ഷാഹിന, ഡോ. ബിജു, ഡോ. എം.എസ്. സുനില്‍, നിലീന അത്തോളി എന്നിവര്‍ ക്ലാസ് നയിച്ചു. ഇന്ന് രാവിലെ 10 ന് കലയിലെ സ്ത്രീ സങ്കല്‍പ്പവും യാഥാര്‍ഥ്യവും എന്ന വിഷയത്തില്‍ ആര്യ ഗോപി, പി.വി ഷാജികുമാര്‍, മൂന്നിനു സ്ത്രീ സ്വാതന്ത്ര്യവും സദാചാരവും എന്ന വിഷയത്തില്‍ ഹര്‍ഷന്‍, സൂര്യ, ഹിമശങ്കര്‍, നവമാധ്യങ്ങളിലെ എഴുത്ത് എന്ന വിഷയത്തില്‍ പി.എം മനോജ്, ഇ. സനീഷ്, ലിജിഷ, ബി.എസ് ജോയി എന്നിവരും ക്ലാസ് നയിക്കും. 23 നു 10 നു സ്ത്രീയും ഫാസിസവും സമകാലീന ഇന്ത്യയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ നയിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago