ഖുര്‍ആന്‍ പാരായണം മനഃസമാധാനത്തിന് ഉത്തമം: അബ്ദുല്‍ഖാദര്‍ മുസ്ലിയാര്
നടുവില്‍: മനഃക്ലേശവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ വര്‍ത്തമാനകാലത്ത് ഖുര്‍ആന്‍ പാരായണത്തിലൂടെ മനഃസമാധാനവും സന്തോഷവും വീണ്ടെടുക്കാന്‍ സമൂഹം തയാറാകണമെന്നു സമസ്ത ഖാരിഹ് അബ്ദുല്‍ഖാദര്‍ മുസ്ലിയാര്. ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാകമ്മിറ്റി ജില്ലയിലെ മദ്റസകള്‍ കേന്ദ്രീകരിച്ച് റമദാനില്‍ നടപ്പാക്കുന്ന ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി അധ്യക്ഷനായി.മാനേജ്മെന്റും മുഅല്ലിംകളും സംയുക്തമായി ജില്ലയിലെ എല്ലാ മദ്റസകളിലും ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസുകള്‍ വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുസമദ് മുട്ടം പദ്ധതി വിശദീകരിച്ചു. അബ്ദുല്‍ ഷുക്കൂര്‍ ഫൈസി പുഷ്പഗിരി, സകരിയ ദാരിമി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസലാം ഇരിക്കൂര്‍, ഇബ്നുആദം, കെ.വി ഇബ്രാഹിം മൗലവി, സി.എച്ച് അബൂബക്കര്‍ ഹാജി, കെ. മൊയ്തീന് ഹാജി, അഷ്റഫ് ഫൈസി, നവാസ് ദാരിമി പടന്നോട്ട്, അബ്ദുറഹ്മാന് മിസ്ബാഹി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."