വിശ്വാസ പ്രമാണങ്ങള്‍ അവസരത്തിനൊത്ത് മാറ്റുന്നത് അപഹാസ്യം: കല്ലായി
പാനൂര്‍: ആദര്‍ശങ്ങളും വിശ്വാസങ്ങളും ദൈവികമായതിനാല്‍ സമയത്തിനും കാലത്തിനും അനുസരിച്ച് തോന്നുന്നത് പോലെ മാറ്റിപ്പറയുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന കൗണ്‍സിലര്‍ അബ്ദുറഹ്മാന്‍ കല്ലായി.
അത്തരം വികലമായ ചിന്തകളും ദര്‍ശനങ്ങളും അപഹാസ്യമാണ്. നൂറ്റാണ്ടുകളായി റമദാനില്‍ വിശ്വാസികള്‍ നിര്‍വഹിക്കുന്ന തറാവീഹ് നിസ്‌ക്കാരത്തിന്റെ എണ്ണത്തില്‍ അവ്യക്തതയുണ്ടാക്കുകയും ഇപ്പോള്‍ തെറ്റ് സമ്മതിച്ച് ഏറ്റുപറയുകയും ചെയ്തപ്പോള്‍ ഇന്നലെകളില്‍ മരണപ്പെട്ട് പോയവരുടെ പാപഭാരം ആര് ഏറ്റെടുക്കുമെന്നും കല്ലായി ചോദിച്ചു. 'ആസക്തിക്കെതിരേ ആത്മസമരം' എന്ന പ്രമേയത്തെ ആസ്പദമാക്കി സ്റ്റേറ്റ് സുന്നി യുവജന സംഘം നടത്തുന്ന റമദാന്‍ കാംപയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സഫ്‌വാന്‍ തങ്ങള്‍ പ്രമേയം വിശദീകരിച്ചു. മലയമ്മ അബൂബക്കര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറസാഖ് ഹാജി, എ.പി ഇസ്മാഈല്‍, കെ.കെ സൂപ്പി ഹാജി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, സുലൈമാന്‍ ഹാജി, ഇബ്രാഹിം ബാഖവി പൊന്ന്യം, ഫൈസല്‍ മാക്കൂല്‍പീടിക, സമീര്‍ സഖാഫി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."