വേണ്ടത്ര ജീവനക്കാരില്ല
സര്‍വേ പുനരാരംഭിക്കുന്നതിനു വേണ്ടത്ര ജീവനക്കാരില്ലാത്തതാണു പ്രധാന തടസം. റവന്യൂ വകുപ്പിലെ വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണു നേരത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ഡെപ്യൂട്ടേഷനില്‍ നിയമിച്ചിരുന്നത്. ഭൂമി ഏറ്റെടുക്കല്‍ നിലച്ചതിനെത്തുടര്‍ന്ന് അതത് ഉദ്യോഗസ്ഥര്‍ അവരുടെ ഓഫിസുകളിലേക്കു തന്നെ തിരിച്ചുപോയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനായി വര്‍ഷങ്ങള്‍ക്കു മുമ്പു കോട്ടക്കലില്‍ തുറന്ന ഓഫിസില്‍ നാമമാത്ര ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോഴുള്ളത്. റിസര്‍വേ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സര്‍വേ ഡയറക്ടറേറ്റില്‍ നിന്നു വേണ്ടത്ര ജീവനക്കാരെ ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ സബ് കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്ത് അടുത്ത ദിവസം കൈമാറും. സര്‍വേ നടപടികള്‍ക്കാവശ്യമായ തുകയും ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."