സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്ഷികാഘോഷത്തിനു ജില്ലയില്‍ തുടക്കം
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്ഷികാഘോഷത്തിനു ഘോഷയാത്രയോടെ ജില്ലയില്‍ തുടക്കം കുറിച്ചു. കാഞ്ഞങ്ങാട്ട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ഒരാഴ്ച നീണ്ട് നില്ക്കുന്ന ആഘോഷം ജലസേചന മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷനായിരുന്നു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന 'കാസര്‍കോട് പെരുമ' ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണന മേളയും സാംസ്കാരിക സന്ധ്യയും മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
ആഘോഷത്തിന്റെ ഭാഗമായി ഏതാനും പേര്‍ക്കുള്ള സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും മന്ത്രി വിതരണം ചെയ്തു. പി. കരുണാകരന് എം.പി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എം. രാജഗോപാലന്‍ എം.എല്‍.എ, കെ. കുഞ്ഞിരാമന് എം.എല്‍.എ, കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി രമേശന്, നീലേശ്വരം നഗരസഭാ ചെയര്മാന് പ്രൊഫ. കെ.പി. ജയരാജന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, ബങ്കളം കുഞ്ഞിക്കൃഷ്ണന്, പി.കെ മുഹമ്മദ്, അഡ്വ. സി. വി ദാമോദരന്‍, പി. ജ്യോതിബാസു, എ. കുഞ്ഞിരാമന് നായര്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, വി.കെ രമേശന് എന്നിവര്‍ സംബന്ധിച്ചു.
ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു സ്വാഗതവും ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."