മുടങ്ങിക്കിടക്കുന്ന ജലവൈദ്യുതി പദ്ധതികള്‍ പുനരാരംഭിക്കണമെന്ന്
വൈക്കം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് കെ.പി ധനപാലന്‍ എക്‌സ്. എം.പി. കോണ്‍ഫെഡറേഷന്‍ വൈക്കം ഡിവിഷന്‍ സമ്മേളനം തലയാഴം ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു പല മേഖലകളിലും പുതിയ പദ്ധതികളെക്കുറിച്ച് ചര്‍ച്ചകളും നടപടികളും നടക്കുന്നുണ്ടെങ്കിലും വൈദ്യുതി മേഖലയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് കാര്യമായ നടപടികള്‍ ഒന്നുമുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിബിക്കുട്ടി ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. വൈദ്യുതി ബോര്‍ഡില്‍ നിന്നും വിരമിച്ച എം.ഗോപാലകൃഷ്ണന്‍, ആര്‍.രാജു എന്നിവര്‍ക്ക് സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുംചേര്‍ന്നു ഉപഹാരം നല്‍കി.
വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ തോട്ടകം സ്വദേശി അഖിലിനുള്ള ചികിത്സാ ധനസഹായം എം.വി മനോജ് നല്‍കി. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സജി ജോര്‍ജ്ജ് തകിടിയേല്‍, ജെല്‍ജി വര്‍ഗീസ്, കെ.വി ചിത്രാംഗദന്‍, രാജീവ്, രമേഷ് പി.ദാസ്, ടി.ആര്‍ ശശികുമാര്‍, എം. ജയകൃഷ്ണന്‍, സി.വി കുര്യാച്ചന്‍, കെ.പി സുനില്‍കുമാര്‍, പി.പി പ്രഭു, പി.എല്‍ പ്രേംലാല്‍, എം.ഡി സത്യന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."