മലയണ്ണാന്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയാല്‍ ''പ്രിയനാം അണ്ണാരക്കണ്ണന്‍''
പൂക്കോട്ടുംപാടം: വനപാലകരുമായി ചങ്ങാത്തം കൂടി മലയണ്ണാനെന്ന വംശനാശ ഭീഷണി നേരിടുന്ന അണ്ണാന്‍ കൗതുകമാകുന്നു. കാളികാവ് റെയ്ഞ്ചിലെ ചക്കികുഴി സ് റ്റേഷനിലാണു മലയണ്ണാന്‍ ഇടക്കിടെ വിരുന്നിനെത്തുന്നത്. വനപാലകരുടെ മടിയിലിരുന്നും അവര്‍ നല്‍കുന്ന പഴങ്ങളും ഭക്ഷണവും കഴിച്ചും സ്‌നേഹപ്രകടനങ്ങള്‍ നടത്തിയാണ് അണ്ണാന്‍ മടങ്ങുന്നത്.
അണ്ണാന്‍ വര്‍ഗത്തില്‍പ്പെട്ട ഏറ്റവും സൗന്ദര്യമുള്ള ജീവിയാണു രാറ്റഫ ഇന്‍ഡിക എന്ന ശാസ് ത്രീയ നാമത്തിലറിയപ്പെടുന്ന മലയണ്ണാന്‍. മരത്തിനു മുകളില്‍ കഴിയാന്‍ ഇഷ് ടപ്പെടുന്ന സസ്തനി വിഭാഗത്തില്‍പ്പെടുന്ന ഇവ മനുഷ്യനുമായുള്ള സഹവാസം ഇഷ് ടപ്പെടാറില്ല. സമുദ്രനിരപ്പില്‍ നിന്നു 200 മുതല്‍ 2300വരെ അടി ഉയരത്തില്‍ കാണപ്പെടുന്ന മലയണ്ണാന്‍ ആവാസ വ്യവസ്ഥയുടെ നാശം മൂലം വംശനാശ ഭീഷണി നേരിടുന്ന ജന്തു വിഭാഗമായാണു കണക്കുകൂട്ടുന്നത്.
ഐ.യു.സി.എല്‍ ചുവന്ന പട്ടികയിലുള്‍പ്പെടുത്തിയിട്ടുള്ള മലയണ്ണാന്‍ ഇന്ത്യയിലെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം രണ്ടാം പട്ടികയിലുള്‍പ്പെടുന്ന വിഭാഗമാണ്. അണ്ണാന്‍ ആഴ്ചയിലൊരിക്കലെങ്കിലും സ്‌റ്റേഷനിലെത്തുമെന്നു വനപാലകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."