HOME
DETAILS
MAL
സര്‍ക്കാരിന്റെ ഭാഷാവിരുദ്ധ സമീപനങ്ങളില്‍ മാറ്റം വരുത്തണമെന്ന്
backup
March 21 2017 | 23:03 PM
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഭാഷാവിരുദ്ധ സമീപനങ്ങളില്‍ മാറ്റം വരുന്നില്ലെങ്കില്‍ പൊതുസമൂഹത്തെ മുന്നില്‍നിര്‍ത്തി ശക്തമായ സമരങ്ങള്‍ക്ക് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് നേതൃത്വം നല്‍കുമെന്ന് മുന്‍ ജില്ലാ പ്രസിഡന്റ് എം. അബ്ദുള്‍ വാഹിദ് മുന്നറിയിപ്പ് നല്കി.
സംഘടനയുടെ ആലപ്പുഴ ജില്ലാ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. അബൂബക്കര്‍ ഉപഹാരം നല്കി. എം. അബ്ദുള്‍ വാഹിദിനെ ചടങ്ങില്‍ ആദരിച്ചു.
മുഹമ്മദ് ഫൈസി, ഹംസ കുഴിവേലി, എം. അബ്ദുള്‍ ലത്തീഫ്, നവാസ് എച്ച്. പാനൂര്‍, സി.എസ്. ഷിഹാബുദ്ദീന്, ഷമീര്‍ പി.എ., കെ.എച്ച്് ഖലീല്‍, മുഹമ്മദ് ഫൈസര്‍, യൂനുസ് വൈ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."