ബി.ഡി.ജെ.എസിനെ യു.ഡി.എഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല: ചെന്നിത്തല
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപളളി നടേശനെയും ബി.ഡി .ജെ.എസിനെയും യു.ഡി .എഫില്‍ ചേര്‍ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇതുസംബന്ധിച്ചുളള യാതൊരു കൂടിയാലോചനകളും നടന്നിട്ടില്ല. മറിച്ചുളള പ്രചരണം അടിസ്ഥാനരഹിതമാണ്. ആലപ്പുഴയില്‍ ജില്ലാ മഹളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്ത്രീ സംരക്ഷണ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. കെ എം മാണി യു ഡി എഫില്‍ തുടരണമെന്നുതന്നെയാണ് തങ്ങളുടെ ആഗ്രഹം. ഈ നിലപാടില്‍ മാറ്റമില്ല. യു ഡി എഫിനെ ശക്തിപെടുത്താന്‍ ഏറെ ത്യാഗം ചെയ്തിട്ടുളള നേതാക്കളില്‍ ഒരാളാണ് കെ എം മാണി.
ഏതു അവസരത്തിലും കേരള കോണ്‍ഗ്രസ് എമ്മിന് യു ഡി എഫിലേക്ക് വരാം. മലപ്പുറത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്‍കിയ കെ എം മാണിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ബി ജെ പിക്ക് മലപ്പുറത്ത് കാര്യങ്ങളൊന്നുമില്ല. കേരളത്തിലെ പൊലീസ് നിഷ്‌ക്രിയമാണ്.
നിയമങ്ങള്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യന്തര മന്ത്രിപദം ഒഴിയണം. അമ്മമാരുടെയും പെണ്‍കുട്ടികളുടെയും മാനത്തിന് യാതൊരു വിലയുമില്ലാതായി. വീടുനുളളില്‍ സ്ത്രീകള്‍ ഭയന്ന് കഴിയേണ്ട സ്ഥിതിയാണ്.
മുഖ്യമന്ത്രിക്ക് പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇത് തികഞ്ഞ പരാജയമാണ്. ജില്ലാ പ്രസിഡന്റ് ജോഷ്വ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."