തുറവൂര്‍ കവലയില്‍ അപകടം വര്‍ധിക്കുന്നു
തുറവൂര്‍: നിര്‍മാണത്തിലെ അപാകതമൂലം റോഡില്‍ രൂപം കൊണ്ട മുഴ അപകടത്തിനു കാരണമാകുന്നു. ദേശീയ പാതയില്‍ തുറവൂര്‍ കവലയിലെ ട്രാഫിക് സിഗ്നല്‍ പോസ്റ്റിന് സമീപമാണു റോഡില്‍ ഉയര്ന്നുനില്ക്കുന്ന ഭാഗത്ത് തട്ടി യാത്രക്കാര്‍ അപകടത്തില്‍പെടുന്നത്. റോഡിലെ ഈ മുഴയില്‍ തട്ടി നിരവധി പേര് അപകടത്തില്‍പെട്ടിട്ടുണ്ട്.
റോഡ് പുനര്‍നിര്‍മാണ സമയത്ത് ഉരുകിയ ടാര്‍ മിശ്രിതം ഉറയ്ക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ കയറിയതാണ് റോഡില്‍ മുഴ രൂപം കൊള്ളാന്‍ കാരണമായത്. റോഡ് കടക്കാനെത്തുന്ന കാല് നടയാത്രക്കാരും വാഹനങ്ങളും മുഴയില്‍ തട്ടി അപകടത്തില്‍ പെടുന്നത് പതിവാണ്. മാസങ്ങള്‍ക്ക് മുമ്പ് കവലയില്‍ ട്രാഫിക് ഡ്യൂട്ടി നോക്കുന്ന വിമുക്ത ഭടന് ജോലിക്കിടെ മുഴയില്‍ തട്ടി വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷമാണ് അദ്ദേഹത്തിന് ആശുപത്രി വിടാന്‍ കഴിഞ്ഞത്.
കഴിഞ്ഞ ദിവസം കാല്‍നട യാത്രക്കാരിയായ വൃദ്ധയ്ക്കും ഇവിടെ തട്ടി വീണ് ഗുരുതരമായി പരുക്കേറ്റിരുന്നു. സിഗ്നലിന് സമീപത്തെ വെളിച്ചക്കുറവും അപകടത്തിന് കാരണമാകുന്നുണ്ട്. നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."